പ്രധാന വാര്‍ത്തകള്‍
സർക്കാർ ഐടി പാർക്കുകൾക്ക് കീഴിൽ വർക്ക് നിയർ ഹോം; അംഗീകാരം നൽകി മന്ത്രിസഭാ യോഗം
തിരുവനന്തപുരം: സർക്കാർ ഐടി പാർക്കുകൾക്ക് കീഴിൽ സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ വർക്ക് നിയർ ഹോം സ്ഥാപിക്കുന്നതിന് മന്ത്രിസഭ തത്വത്തിൽ അംഗീകാരം നൽകി. കേരളത്തിൽ പ്രവർത്തിക്കുന്ന ഐടി/ ഐടി ഇഎസ് മേഖലയിലെ ജീവനക്കാരുടെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം കേരളത്തിന് പുറത്തുള്ള കമ്പനികളെയും ജീവനക്കാരെയും ആകർഷിക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു.
നിലവിലുള്ള മൂന്ന് സർക്കാർ ഐടി പാർക്കുകളിലെ സൗകര്യങ്ങൾ ഉപയോഗിച്ച് 5000 മുതൽ 50,000 ചതുരശ്രയടി വരെ വിസ്തൃതിയിൽ ഐടി സ്പേസുകൾ സജ്ജമാക്കുന്നതാണ് വർക്ക് നിയർ ഹോം മോഡൽ.