സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
മരിയാപുരം: മരിയാപുരം കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേത്ര പരിശോധന മൊബൈൽ യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. വാർഡ് അടിസ്ഥാനത്തിൽ മരിയാപുരം കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് നടത്തിയ ക്യാമ്പിൽ നൂറിലധികം ആളുകൾ പങ്കെടുത്തു. ബഹു മെഡിയ്ക്കൽ ഓഫീസർ ജോഷി V ദേവ് അദ്ധ്യക്ഷതവഹിച്ചു… ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാജു പോൾ ക്യാമ്പ് ഉത്ഘാടനം ചെയ്തു സംസാരിച്ചു…. രമ്യ മോൾ PR (jr.consultant district hospital idukki) മുഖ്യ പ്രഭാഷണം നടത്തി.
മേഴ്സി വർഗീസ് (District ophthalmic coordinator idukki), ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അഖിൽ കെ.എസ്, ഷാജി ജോർജ്,JPHN ഷീജ, ഷൈലജ വാർഡ് മെമ്പർ സെബിൻ വർക്കി തുടങ്ങിയവരും സംസാരിച്ചു… ക്യാമ്പിൽ പങ്കെടുത്തവർക്ക് സൗജന്യ മരുന്ന് വിതരണം, സൗജന്യ കണ്ണട വിതരണം, സൗജന്യ തിമിര ശസ്ത്രക്രിയയ്ക്കുള്ള രജിസ്ട്രേഷൻ , ബോധവൽക്കരണ ക്ലാസും ലഭിച്ചു….തുടർ മാസങ്ങളിൽ പഞ്ചായത്തിലെ മറ്റ് വാർഡുകളിൽ ഉള്ളവർക്കായി ഒരു ക്യാമ്പ് കൂടി ഉണ്ടായിരിക്കുമെന്ന് മരിയാപുരം കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു…