പ്രധാന വാര്‍ത്തകള്‍
ലഹരിയില്ലാ തെരുവ് 26ന് തൊടുപുഴയിൽ
സംസ്ഥാന സര്‍ക്കാരിന്റെ ലഹരിക്കെതിരായ രണ്ടാം ഘട്ട പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഇടുക്കി ജില്ലയിലെ ‘ലഹരിയില്ലാ തെരുവ്’ പരിപാടി ജനുവരി 26-ന് വൈകിട്ട് 3 മുതല്‍ തൊടുപുഴയിലെ നാല് പ്രധാന കേന്ദ്രങ്ങളില്‍ നടത്തും. ജില്ലയിലെ സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍, കുടുംബശ്രീ അംഗങ്ങള്‍, സാമൂഹ്യനീതി വകുപ്പ് – നശാമുക്ത് ഭാരത് അംഗങ്ങള്‍ എന്നിവരെ പങ്കെടുപ്പിച്ച് ലഹരിക്കെതിരായ സന്ദേശം ഉള്‍കൊള്ളുന്ന ഫ്ളാഷ് മോബ്, തെരുവ് നാടകം, ഗാനമേള, മാജിക് മിമിക്രി തുടങ്ങി വിവിധ കലാപരിപാടികള്‍ ഇതോടനുബന്ധിച്ച് സംഘടിപ്പിക്കും.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ എക്സൈസ് വിമുക്തി മിഷന്, പോലീസ്, ജില്ലാ പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, വിദ്യാഭ്യാസം തുടങ്ങി വിവിധ വകുപ്പുകളുമായി സഹകരിച്ചാണ് ലഹരിയില്ലാ തെരുവ് സംഘടിപ്പിക്കുന്നത്.