കാൽവരിമൗണ്ട് ടൂറിസം ഫെസ്റ്റിൽ ( 24 ) ചൊവ്വാഴ്ച്ചത്തെ പ്രോഗ്രാം

ജില്ലാ ഭരണകൂടത്തിന്റെയും കാമാക്ഷി ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ ജനുവരി 30 വരെ കാൽവരി മൗണ്ടിൽ നടക്കുന്ന ജില്ലയുടെ സുവർണ ജൂബിലി ആഘോഷത്തിന്റെയും ടൂറിസം ഫെസ്റ്റിന്റെയും നാലാം ദിനമായ 24 ന് രാവിലെ 10 മണിക്ക് കാർഷിക സെമിനാർ മരിയാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോയ് ഇടശ്ശേരിൽ ഉദ്ഘാടനം ചെയ്യും.
കാമക്ഷി ഗ്രാമപഞ്ചായത്ത് അംഗം ചെറിയാൻ കട്ടക്കയം അധ്യക്ഷത വഹിക്കും. ആത്മ പ്രോജക്ട് ഡയറക്ടർ ആൻസി തോമസ് വിഷയാവതരണം നടത്തും. സെമിനാറിൽ മികച്ച കർഷകരെ ആദരിക്കലും പച്ചക്കറി തൈ വിതരണവും നടക്കും.
ഉച്ച കഴിഞ്ഞു 2 മണിക്ക് മൃഗസംരക്ഷണ സെമിനാറും മെഡിക്കൽ ക്യാമ്പും ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് അംഗം റിന്റ മോൾ വർഗീസ് ഉദ്ഘാടനം ചെയ്യും. വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ചിഞ്ചുമോൾ ബിനോയി അധ്യക്ഷത വഹിക്കും. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ബിനോയി പി. മാത്യു വിഷയാവതരണം നടത്തും.
വൈകുന്നേരം 7.30 ന് ടിവി, സിനിമ, കോമഡി താരങ്ങളെ അണിനിരത്തി സ്റ്റാർ മാജിക് താരം കൊല്ലം സുധി നയിക്കുന്ന കോമഡി നൈറ്റ് അരങ്ങേറും.













































































