പ്രധാന വാര്‍ത്തകള്‍
ലഹരി വിരുദ്ധ സന്ദേശവുമായി റോട്ടറി ക്ലബ് ഡിസ്ട്രിക്ട് 3201 ന്റെ നേതൃത്വത്തില്‍ ഫെബ്രുവരി അഞ്ചിന് അണക്കര മോണ്ട്ഫോർട്ട് സ്കൂളില്‍ റോട്ടറി സ്പോര്‍ട്സ് മീറ്റ് നടത്തും
രാവിലെ ഒന്‍പതിന് മാര്‍ച്ച് പാസ്റ്റ്. തുടര്‍ന്ന് നടക്കുന്ന യോഗം റോട്ടറി ഗവര്‍ണര്‍ രാജ്മോഹന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. കോയമ്പത്തൂര്‍ ഉള്‍പ്പെടെ അഞ്ച് റോട്ടറി ഡിസ്ട്രിക്ടുകളില്‍ നിന്നുള്ള അംഗങ്ങള്‍ മത്സരങ്ങളില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികളായ സണ്ണി പൈമ്പിള്ളില്‍, രാജേഷ് നാരായണന്, ജോസ് മാത്യു എന്നിവര്‍ അറിയിച്ചു. സംഘാടക സമിതി ഭാരവാഹികളായി അഡ്വ ബേബി ജോസഫ്(രക്ഷാധികാരി), സണ്ണി പൈമ്പിള്ളില്‍(ചെയര്മാന്), രാജേഷ് നാരായണന്, ജോസ് മാത്യു(ജനറല്‍ കണ്‍വീനര്‍മാര്‍), ഡോ. മാത്യു തോമസ്(കോ ഓര്‍ഡിനേറ്റര്‍) എന്നിവരെ തെരഞ്ഞെടുത്തു.