പ്രധാന വാര്‍ത്തകള്‍
ഇടുക്കി മൂന്നാറില്‍ താപനില പൂജ്യത്തിന് താഴെയെത്തി
ഇടുക്കി: ഇടുക്കി മൂന്നാറില്‍ താപനില പൂജ്യത്തിന് താഴെയെത്തി. ഈ വര്‍ഷം ഇതാദ്യമായാണ് മൂന്നാറിലെ താപനില പുജ്യത്തിന് താഴെയെത്തുന്നത്.അല്‍പം വൈകിയെങ്കിലും അതിശൈത്യത്തിന്‍റെ പിടിയിലമര്‍ന്നു മൂന്നാര്‍.മഞ്ഞു പുതഞ്ഞ മൂന്നാറിലെ പുലര്‍കാല കാഴ്ച്ചകള്‍ക്ക് പറഞ്ഞറിയിക്കാനാവാത്ത സൗന്ദര്യം. ചെണ്ടുവര, ലക്ഷ്മി എസ്‌റ്റേറ്റ്, കന്നിമല എന്നിവിടങ്ങളില്‍ -2 ആണ് താപനില.ദേവികുളം,സെവന്‍മല എന്നിവിടങ്ങളില്‍ താപനില പൂജ്യത്തിലെത്തി.മാട്ടുപ്പെട്ടി,സൈലന്‍റ് വാലി,മൂന്നാര്‍ ടൗണ്‍,നല്ലതണ്ണിഎന്നിവിടങ്ങളിലും തമിഴ്നാട് അതിര്‍ത്തിയായ വട്ടവടയിലും തണുപ്പേറി. തണുത്തുറഞ്ഞ മൂന്നാറിന്‍റെ ഭംഗിയാസ്വദിക്കാന്‍ സഞ്ചാരികളും എത്തിത്തുടങ്ങിയിട്ടുണ്ട്.