Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Oxy
Hifesh
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
HI
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ സംബന്ധിച്ച അപേക്ഷകള്‍ പരിശോധിച്ച്‌ തീര്‍പ്പാക്കാന്‍ വിവിധ വകുപ്പുകളുടെ സംയുക്ത ഇടപെടലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി



തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ സംബന്ധിച്ച അപേക്ഷകള്‍ പരിശോധിച്ച്‌ തീര്‍പ്പാക്കാന്‍ വിവിധ വകുപ്പുകളുടെ സംയുക്ത ഇടപെടലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി.വിഷയങ്ങളില്‍ ഉടന്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. ഇതിനായി റവന്യൂ, വനം വകുപ്പുകളും കെ.എസ്.ഇ.ബിയും ജില്ല കലക്ടറും ഇടപെടും. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി.

പരിഗണിക്കുന്ന വിഷയങ്ങള്‍

ഇടുക്കി, തൊഴുപുഴ താലൂക്കുകളിലെ അറക്കുളം, ഉടുമ്ബന്നൂര്‍, വെള്ളിയാമറ്റം, കഞ്ഞിക്കുഴി, ഇടുക്കി വില്ലേജുകളിലെ 20,000ത്തോളം ഗുണഭോക്താക്കളില്‍ 10,390 പേര്‍ സമര്‍പ്പിച്ച അപേക്ഷകള്‍ഇരട്ടയാര്‍ ഡാമിന്‍റെ 10 ചെയിന്‍ പ്രദേശത്തെ കട്ടപ്പന മുനിസിപ്പാലിറ്റിയില്‍ ഉള്‍പ്പെടുന്ന 60 കൈവശക്കാര്‍ക്ക് പട്ടയം ലഭ്യമാക്കല്‍, ഇടുക്കി പദ്ധതി പ്രദേശത്ത് മൂന്ന് ചെയിന്‍ മേഖലക്ക് പുറത്ത് പട്ടയം അനുവദിച്ച സര്‍ക്കാര്‍ ഉത്തരവ് ഇരട്ടയാര്‍ ഡാമിന്‍റെ 10 ചെയിന്‍ പ്രദേശത്തെ കട്ടപ്പന മുനിസിപ്പാലിറ്റിയില്‍ ഉള്‍പ്പെടുന്ന പ്രദേശത്തിനുകൂടി ബാധകമാക്കല്‍.
ഉടുമ്ബന്‍ചോല, ഇടുക്കി താലൂക്കുകളിലെ അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍, രാജാക്കാട്, കൊന്നത്തടി, കുഞ്ചിത്തണ്ണി വില്ലേജുകളിലെ ഇടുക്കി ഡാമിന്‍റെ മൂന്ന് ചെയിന്‍ പ്രദേശം, കല്ലാര്‍കുട്ടി, ചെങ്കുളം ഡാമുകളുടെ 10 ചെയിന്‍ പ്രദേശം എന്നിവിടങ്ങളിലെ കൈവശക്കാരുടെ 5470 അപേക്ഷകള്‍.
ഉടുമ്ബന്‍ചോല, ഇടുക്കി താലൂക്കുകളിലെ രാജാക്കാട്, കൊന്നത്തടി, വില്ലേജുകളില്‍ പൊന്മുടി ഡാമിന്‍റെ 10 ചെയിന്‍ പ്രദേശത്തിനുപുറത്തുള്ള 150 ഗുണഭോക്താക്കളുടെ അപേക്ഷകള്‍.
ഉടുമ്ബന്‍ചോല, ഇടുക്കി താലൂക്കുകളിലെ വണ്ടന്‍മേട്, കല്‍ക്കൂന്തല്‍, പാറത്തോട്, ആനവിലാസം, കൊന്നത്തടി, ഉപ്പുതോട്, വാത്തിപ്പൊടി, അയ്യപ്പന്‍കോവില്‍, കട്ടപ്പന, കാഞ്ചിയാര്‍, രാജാക്കാട്, പൂപ്പാറ, ശാന്തന്‍പാറ വില്ലേജുകളിലെ 5800 അപേക്ഷകള്‍.
ഉടുമ്ബന്‍ചോല, ഇടുക്കി താലൂക്കുകളിലെ കടകള്‍ക്ക് പട്ടയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള 1500 അപേക്ഷകള്‍.
ഉടുമ്ബന്‍ചോല, ദേവികുളം താലൂക്കുകളിലെ ആനവിരട്ടി, പള്ളിവാസല്‍, കെ.ഡി.എച്ച്‌, വെള്ളത്തൂവല്‍, ചിന്നക്കനാല്‍, ബൈസണ്‍വാലി, ശാന്തന്‍പാറ, ആനവിലാസം, മൂന്നാര്‍, ഇടമലക്കുടി വില്ലേജുകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിരാക്ഷേപ പത്രം (എന്‍.ഒ.സി) അനുവദിക്കല്‍.
ദേവികുളം താലൂക്കിലെ മന്നാങ്കണ്ടം വില്ലേജിലെ 700 ഗുണഭോക്താക്കളുടെ അപേക്ഷകള്‍.
നിബന്ധനകള്‍ പാലിക്കുന്ന കൈവശങ്ങള്‍ക്ക് പട്ടയം

കാര്‍ഡമം ഹില്‍ റിസര്‍വില്‍ ഭൂമി പതിച്ചുനല്‍കുന്നതിന് കേന്ദ്ര സര്‍ക്കാറിന്‍റെ അനുമതി ലഭിച്ച ഭൂമിയുടെ പ്രത്യേക പട്ടിക ഉടന്‍ ലഭ്യമാക്കി ലാന്‍ഡ് രജിസ്റ്ററില്‍ ചട്ടം 2 (എഫ്) പ്രകാരമുള്ള നിബന്ധനകള്‍ പാലിക്കുന്ന കൈവശങ്ങള്‍ക്ക് പട്ടയം അനുവദിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. 20384.59 ഹെക്ടര്‍ ഭൂമിക്കാണ് അനുമതിയുള്ളത്.

ഇതില്‍ പട്ടയം നല്‍കാന്‍ ബാക്കിയുള്ളവയില്‍ റവന്യൂ, വനം വകുപ്പുകളും ജില്ല കലക്ടറും കെ.എസ്.ഇ.ബിയും ചേര്‍ന്ന് തീരുമാനമെടുക്കും. പതിനായിരത്തോളം ഹെക്ടര്‍ ഭൂമിക്ക് ഇങ്ങനെ പട്ടയം നല്‍കാനാകുമെന്ന് യോഗം വിലയിരുത്തി. പട്ടയ ഭൂമിയില്‍നിന്ന് ഉടമസ്ഥര്‍ക്ക് മരം മുറിക്കാന്‍ കഴിയാത്ത അവസ്ഥ പരിശോധിക്കാന്‍ റവന്യൂ, വനം മന്ത്രിമാര്‍ യോഗം ചേരും.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!