പ്രധാന വാര്‍ത്തകള്‍
ക്വട്ടേഷന്‍ ക്ഷണിച്ചു
നശാമുക്ത് ഭാരത് അഭിയാന്റെ ബോധവല്‍ക്കരണ പരിപാടികള്‍ ജില്ലയില്‍ നടത്തുന്നതിന്റെ ഭാഗമായി ലഹരി വിരുദ്ധ സന്ദേശം അടങ്ങുന്ന ഷോര്‍ട്ട് ഫിലിം തയ്യാറാക്കി നല്‍കുന്നതിന് ഈ മേഖലയില്‍ പ്രവൃത്തിപരിചയമുള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മത്സര സ്വഭാവമുള്ള ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ഷോര്‍ട്ട് ഫിലിമിന്റെ രത്നച്ചുരുക്കവും ക്വട്ടേഷനൊപ്പം സമര്‍പ്പിക്കണം. ക്വട്ടേഷനുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 11 രാവിലെ 10 30. ക്വട്ടേഷനുകള്‍ തുറക്കുന്ന തീയതി ജനുവരി 11 ഉച്ചയ്ക്ക് 12.30. ക്വട്ടേഷനുകള്‍ അയക്കേണ്ട വിലാസം ജില്ലാ സാമൂഹ്യനീതി ഓഫീസറുടെ കാര്യാലയം മിനി സിവില്‍ സ്റ്റേഷന് മൂന്നാം നില തൊടുപുഴ, ഇടുക്കി പിന്.685584. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862-228160.