6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾക്ക് ജൂലൈ മാസത്തോടെ തീരുമാനമാകുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്



ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾക്ക് ജൂലൈ മാസത്തോടെ തീരുമാനമാകുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്. കട്ടപ്പനയിൽ കൊച്ചിൻ ബേക്ക് ഫാക്ടറിയുടെയും ബേക്കിംഗ് അക്കാദമിയുടെയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈറേഞ്ചിൻ്റെ രുചി വൈവിദ്യങ്ങൾക്ക് പുതിയ മാനങ്ങൾ പകർന്ന് നൽകിയ കൊച്ചിൻ ഗ്രൂപ്പിൻ്റെ പുതിയ സംരംഭമാണ് കൊച്ചിൻ ബേക്ക് ഫാക്ടറിയും ബേക്കിംഗ് അക്കാദമിയും.

വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ തീരുന്നതോടെ നിരവധി സംരംഭങ്ങൾ കടന്നുവരും. ഇടുക്കി ജില്ലയിൽ പുതിയ ഫുഡ് പോസസിംഗ് പാർക്ക് ആരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.

കൊച്ചിൻ ബേക്ക് അക്കാദമി ഉദ്ഘാടനം CPM ജില്ലാ സെക്രട്ടറി സി.വി വർഗ്ഗീസും, കൊച്ചിൻ ബേക്കേഴ്സ് ഓഫീസ് സമുച്ചയം നഗരസഭ ചെയർ പേഴ്സൺ ബീന റ്റോമിയും, ഫുഡ് പ്രോസസിംഗ് ലാബ് ഉദ്ഘാടനം നഗരസഭ വൈസ് ചെയർമാൻ അഡ്വ: കെ.ജെ ബെന്നിയും നിർവ്വഹിച്ചു.

നഗരസഭ ചെയർപേഴ്സൺ ബീനാ റ്റോമി അദ്ധ്യക്ഷയായിരുന്നു.
കൊച്ചിൻ ബേക്കേഴ്സ് ഫൗണ്ടർ ബിജു ജോസഫ്, അസോസിയേഷൻ പ്രസിഡൻ്റ് സാജൻ ജോർജ്, ബേക്കേഴ്സ് ട്രേഡേഴ്സ് എം ഡി കെ.എ കുഞ്ഞച്ചൻ, എം.കെ തോമസ്,ജോയി വെട്ടിക്കുഴി,മാത്യൂ ജോർജ് അജേഷ് ചാഞ്ചാനിയിൽ, രതീഷ് വർകുമല, സിജു ചക്കുംമൂട്ടിൽ തുടങ്ങിയവർ സംസാരിച്ചു.


യോഗത്തിൽ കൊച്ചിൻ ബേക്കറി മാനേജിംഗ് ഡയറക്ടർ സിജോമോൻ ജോസിനെ ആദരിച്ചു. കഴിഞ്ഞ 30 വർഷമായി കൊച്ചിൻ ബേക്കറിയുടെ വിജയത്തിൽ പങ്കാളികളായ ജീവനക്കാർക്കും ഉപഹാരങ്ങൾ നൽകി.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!