കേരള കോൺഗ്രസ് കട്ടപ്പന മുനിസിപ്പൽ മണ്ഡലം കൺവെൻഷൻ നടന്നു.വർക്കിങ് ചെയർമാൻ അഡ്വ. പി സി തോമസ് ഉദ്ഘാടനം ചെയ്തു.

കട്ടപ്പന : മർച്ചൻ്റ്സ് അസോസിയേഷൻ ഹാളിൽ വച്ചാണ് കേരള കോൺഗ്രസ് കട്ടപ്പന മുനിസിപ്പൽ മണ്ഡലം കൺവെൻഷൻ നടന്നത്.മണ്ഡലം പ്രസിഡണ്ട് ജോയി കുടക്കച്ചിറ അധ്യക്ഷനായിരുന്നു. ജില്ലയിലെ നിർമാണ നിരോധനം പിൻവലിക്കാനും ഭൂപ്രശ്നം പരിഹരിക്കാനും വന്യജീവി ആക്രമണം തടയാനും എൽഡിഎഫ് സർക്കാർ പരാജയപ്പെട്ടിരിക്കുകയാണെന്നും വിവിധ ഭൂവിഷയ ങ്ങളും വന്യജീവി ആക്രമണങ്ങളും മുൻനിർത്തി കേരള കോൺഗ്രസ് സമരം ആരംഭിക്കുമെന്നും കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ അഡ്വ. പി സി തോമസ് പറഞ്ഞു. പാർട്ടി ജനറൽ സെക്രട്ടറി അഡ്വ. ജോയി എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽജില്ലാ പ്രസിഡൻ്റ് പ്രൊഫ. എം ജെ ജേക്കബ് മുതിർന്ന അംഗങ്ങളെ ആദരിച്ചു. ഉന്നതാധികാര സമിതിയംഗം അഡ്വ. തോമസ് പെരുമന, സിനു വാലുമേൽ, കർഷക യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് വർഗീസ് വെട്ടിയാങ്കൽ, ജോയി കൊച്ചുകരോട്ട്, ഫിലിപ്പ് മലയാറ്റ്, ചെറിയാൻ ജോസഫ്,, ബിജു ജോൺ, ഒ ടി ജോൺ , ബിജു വാലുമ്മേൽ, റ്റി. ജെ ജേക്കബ് എന്നിവർ സംസാരിച്ചു









































































































































