ബിജു മേനോനും ഗുരു സോമസുന്ദരവും ഒരുമിച്ച ‘നാലാം മുറ’ ബോളിവുഡിലേക്ക്
ബിജു മേനോൻ്റെ പുതിയ ചിത്രമാണ് ‘നാലാം മുറ’. ഗുരു സോമസുന്ദരവും പ്രധാന കഥാപാത്രമായ ചിത്രം സംവിധാനം ചെയ്തത് ദീപു അന്തിക്കാടാണ്. ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ ലഭിക്കുന്നത്. ‘അന്ധാദുൻ’ എന്ന ഹിറ്റ് ചിത്രത്തിന്റെ നിർമ്മാതാക്കളായ മാച്ച്ബോക്സ് പ്രൊഡക്ഷൻസ് ബോളിവുഡിലേക്ക് ചിത്രം റീമേക്ക് ചെയ്യുന്നു എന്നതാണ് ഏറ്റവും പുതിയ വാർത്ത.
ബോളിവുഡിൽ പ്രധാന കഥാപാത്രങ്ങളെ ആര് അവതരിപ്പിക്കുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ . സൂരജ് വി ദേവാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ലോകനാഥനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത്.
‘ലക്കി സ്റ്റാർ’ എന്ന ചിത്രത്തിന് ശേഷം ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ലക്ഷ്മി ക്രിയേഷൻസിന്റെ ബാനറിൽ കിഷോർ വാരിയത്ത് യു.എസ്.എ, സുധീഷ് പിള്ള, ഷിബു അന്തിക്കാട് എന്നിവർ ചേർന്നാണ് ‘നാലാം മുറ’ നിർമ്മിച്ചത്. ദിവ്യ പിള്ള, ശാന്തി പ്രിയ, ഷീല എബ്രഹാം, സുരഭി സന്തോഷ്, ഷൈനി സാറ, പ്രശാന്ത് അലക്സാണ്ടർ തുടങ്ങിയവരും ചിത്രത്തിലുണ്ട്. എഡിറ്റിംഗ് ഷമീർ മുഹമ്മദാണ്. കലാസംവിധാനം അപ്പുണ്ണി സാജൻ, വസ്ത്രാലങ്കാരം നയന ശ്രീകാന്ത്, മേക്കപ്പ് റോണക്സ് സേവ്യർ. ഡിജിറ്റൽ മാർക്കറ്റിംഗ് എന്റർടെയ്ൻമെന്റ് കോർണർ.