6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ രജിസ്ട്രേഷന്‍ ഉദ്ഘാടനം തിങ്കളാഴ്ച 11 മണിയ്ക്ക് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിക്കും



സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ രജിസ്ട്രേഷന്‍ ഉദ്ഘാടനം കോഴിക്കോട്‌ ഗവ. മോഡല്‍ ഹയര്‍സെക്കന്ററി സ്കൂളില്‍ 2023 ജനുവരി 2 തിങ്കളാഴ്ച 11 മണിയ്ക്ക് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിക്കും. പ്രസ്തുതചടങ്ങില്‍ രജിസ്ട്രേഷന്‍ കമ്മിറ്റി ചെയര്‍മാനും തിരുവമ്ബാടി എം.എല്‍.എ. യുമായ ലിന്റോജോസഫ് അധ്യക്ഷത വഹിക്കും. ചടങ്ങില്‍ കലോത്സവത്തിന്റെ ഡയറക്ടര്‍ ജനറല്‍ ഓഫ് എഡ്യൂക്കേഷന്‍ കെ ജീവന്‍ബാബു ഐ.എ.എസ്. ജനറല്‍കണ്‍വീനര്‍ സി.എ. സന്തോഷ്,ഡോ. അനില്‍ പി.എം. ആര്‍.ഡി.ഡി. കോഴിക്കോട്, ശ്രീ. മനോജ്കുമാര്‍.സി , ഡി.ഡി.ഇ. കോഴിക്കോട് തുടങ്ങിയവരുടെ സാന്നിധ്യമുണ്ടാകും.

കലോത്സവത്തിലെ അപ്പീലുകള്‍ സംബന്ധിച്ച ഹൈക്കോടതി വിധി സ്വാഗതാര്‍ഹമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞിരുന്നു. സ്കൂള്‍ കലോത്സവം ആര്‍ഭാടത്തിനും അനാരോഗ്യകരമായ കിടമത്സരത്തിനും വേദിയാകരുത്. കലോത്സവത്തിലെ വിജയമല്ല, പങ്കാളിത്തമാണു പ്രധാനമെന്ന നിരീക്ഷണം പ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു.ആരോഗ്യകരമായ മത്സരമാണ് കലോത്സവത്തില്‍ ഉണ്ടാകേണ്ടത്. സംസ്ഥാന കലോത്സവത്തില്‍ സ്റ്റേജ് സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളും പൊതുവിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ക്രമീകരണങ്ങളോട് എല്ലാവരും സഹകരിക്കണം. വിജയവും പരാജയവും ആപേക്ഷികമാണ്. മത്സരത്തിലെ പങ്കാളിത്തമാണ് പ്രധാനം. അവസരങ്ങളിലെ തുല്യതയാണ് പൊതു വിദ്യാഭ്യാസ വകുപ്പ് ഉറപ്പാക്കുക. കലോത്സവ മാനുവല്‍ പരിഷ്കരണം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിലാണ്. കാലാനുസൃതമായ മാറ്റങ്ങള്‍ എല്ലാ മേഖലയിലും ഉണ്ടാകുമെന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!