Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കട്ടപ്പന നഗരത്തിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി



കട്ടപ്പന നഗരസഭാ ആരോഗ്യ വിഭാഗം നഗരത്തിൽ നടത്തിയ പരിശോധനയിൽ പഴകി ഭക്ഷണം പിടികൂടി. എട്ട് ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ വെള്ളയാംകുടി റോഡിൽ പ്രവർത്തിക്കുന്ന തവി ഹോട്ടലിൽ നിന്നും ചോറ്, മീൻകറി, ചെറുകടികൾ തുടങ്ങിയവയാണ് പിടിച്ചെടുത്തത്.

ആരോഗ്യ വിഭാഗം നഗരസഭയിൽ വിവിധ ഭാഗങ്ങളിലെ ഹോട്ടലുകളിൽ കഴിഞ്ഞ രണ്ടു ദിവസമായി പരിശോധനകൾ നടത്തുന്നുണ്ട്.
കട്ടപ്പന വള്ളക്കടവ് ഭാഗത്തെ അപ്പൂസ് ഹോട്ടലിൽ വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം ഉണ്ടാക്കുന്നതിനെതിരെ ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു.
എന്നാൽ മുന്നറിയിപ്പ് വകവയ്ക്കാതെ പ്രവർത്തനം തുടർന്നതോടെ നടപടിയെടുത്തു.
പഴകിയ ഭക്ഷണം പിടിച്ചെടുത്ത സംഭവത്തിൽ പിഴയീടാക്കുമെന്ന് നഗരസഭാ ആരോഗ്യ വിഭാഗം അറിയിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!