പ്രധാന വാര്‍ത്തകള്‍
പി.ജയരാജന് പുതിയ കാർ; 35 ലക്ഷം അനുവദിച്ച് ഖാദി ബോർഡ്

തിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി.ജയരാജന് കാർ വാങ്ങാൻ തുക അനുവദിച്ചു. 32,11,792 രൂപ വിലയുള്ള ഇന്നോവ ക്രിസ്റ്റ കാറാണ് വാങ്ങുന്നത്. ഖാദി ബോർഡിന്‍റെ ഫണ്ടിൽ നിന്ന് പരമാവധി 35 ലക്ഷം രൂപ വിലവരുന്ന വാഹനം വാങ്ങാൻ നേരത്തെ സർക്കാർ അനുമതി നൽകിയിരുന്നു.
കണ്ണൂർ തോട്ടടയിലെ ഷോറൂമിൽ നിന്നാണ് വാഹനം വാങ്ങുന്നത്. ജയരാജന്‍റെ ശാരീരിക അസ്വസ്ഥതകളും അതിസുരക്ഷാ സംവിധാനമുള്ള വാഹനത്തിന്‍റെ ആവശ്യകതയും കണക്കിലെടുത്താണ് കാർ വാങ്ങാൻ സർക്കാർ അനുമതി നൽകിയത്. സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കെ എടുത്ത ഈ തീരുമാനം വിവാദത്തിന് വഴി വച്ചിരുന്നു.
















































































































