Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

മിൽമ പാലിന് നാളെ മുതൽ വില കൂടും ; ലിറ്ററിന് 6 രൂപ വർധന



തിരുവനന്തപുരം: മില്‍മ പാല്‍ വിലവര്‍ധന നാളെമുതല്‍ പ്രാബല്യത്തിലാകും.ഓരോ ഇനത്തിനും ലിറ്ററിന് ആറ് രൂപയാണ് കൂടുന്നത്. ആവശ്യക്കാര്‍ കൂടുതലുള്ള നീല കവര്‍ ടോണ്‍ഡ് പാലിന് ലിറ്ററിന് 52 രൂപയായിരിക്കും നാളെ മുതല്‍ വില. തൈരിനും നാളെ മുതല്‍ വില കൂടും. ടോണ്‍ഡ് മില്‍ക്ക് 500 മില്ലി ലീറ്റര്‍ (ഇളം നീല പായ്ക്കറ്റ്) പുതിയ വില 25രൂപ (പഴയ വില 22 രൂപ), ഹോമോജിനൈസ്ഡ് ടോണ്‍ഡ് മില്‍ക്ക് (കടുംനീല പായ്ക്കറ്റ്) പുതിയ വില 26രൂപ (പഴയ വില 23രുപ), കൗ മില്‍ക്ക് (പശുവിന്‍പാല്‍) പുതിയ വില 28 രൂപ (പഴയ വില 25 രൂപ), ഹോമോജിനൈസ്ഡ് ടോണ്‍ഡ് മില്‍ക്ക് 525 മില്ലിലീറ്റര്‍ (വെള്ള പായ്ക്കറ്റ്) പുതിയ വില 28 രൂപ (പഴയ വില 25രൂപ). പാല്‍ ഉപയോഗിച്ച്‌ മില്‍മ നിര്‍മിക്കുന്ന മറ്റ് ഉല്‍പന്നങ്ങള്‍ക്കും വരും ദിവസങ്ങളില്‍ വില വര്‍ധിക്കും.നിലവിലെ വിലയേക്കാള്‍ ഏകദേശം അഞ്ചുരൂപ മൂന്നുപൈസയാണ് കര്‍ഷകന് കൂടുതലായി ലഭിക്കുക. 3 ശതമാനം കൊഴുപ്പും 8.5 ശതമാനം കൊഴുപ്പിതരഘടകങ്ങളും ഉള്ള പാലിന് 5.025 രൂപ ക്ഷീരകര്‍ഷകന് അധികമായി ലഭിക്കും. ഗുണനിലവാരമനുസരിച്ച്‌ 38.40 രൂപമുതല്‍ 43.50 രൂപ വരെയാണ് ലിറ്ററിന് ലഭിക്കുക. നാളെ മുതല്‍ കവറില്‍ പുതുക്കിയവില പ്രിന്റ് ചെയ്യുമെന്ന് മില്‍മ അറിയിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!