Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി



കൊച്ചി:കൊച്ചിയില്‍ പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി.പാലാരിവട്ടം തൈപ്പറമ്ബില്‍ ജോസഫിന്റെ മകള്‍ അനൂജ കെ.

ജോസി (22)യാണ് കൈ ഞരമ്ബ് മുറിച്ച ശേഷം പാലത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. പാലാരിവട്ടം സ്വദേശിയായ അനൂജ(21)യാണ് ഇടപ്പള്ളി കുന്നുംപുറത്തിന് സമീപമുള്ള മുട്ടാര്‍ പാലത്തില്‍നിന്നു മുട്ടാര്‍ പുഴയിലേക്ക് ചാടി ജീവനൊടുക്കിയത്. ഏലൂര്‍ ഫെറിക്ക് സമീപത്താണ് അനൂജയുടെ മൃതദേഹം കണ്ടെത്തിയത്.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് അനൂജയെ വീട്ടില്‍ നിന്നും കാണാതായത്. പുലര്‍ച്ചെ അഞ്ചുമണിക്കാണ് അനൂജയെ കാണാനില്ലെന്ന് വീട്ടുകാര്‍ അറിയുന്നത്. വീട്ടിലെ മുറിയില്‍ രക്തക്കറയും അനൂജയുടെ കുറിപ്പും കണ്ടെത്തിയതോടെ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് രാവിലെ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുന്നത്.

അന്വേഷണത്തിനിടെ അനൂജയുടെ സ്‌കൂട്ടര്‍ മുട്ടാര്‍ പുഴയ്ക്ക് സമീപം കണ്ടെത്തി. സ്‌കൂട്ടറിലും പാലത്തിന്റെ കൈവരിയിലും രക്തക്കറ കണ്ടതോടെ യുവതി പുഴയില്‍ ചാടിയതായി പൊലീസ് സംശയിച്ചു. തുടര്‍ന്ന് അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് പാലത്തിനു സമീപത്തുനിന്ന് രണ്ടര കിലോമീറ്റര്‍ അകലെ ഏലൂര്‍ ഫെറി ഭാഗത്ത്‌ മൃതദേഹം യുവതിയുടെ കണ്ടത്. അതേസമയം ആത്മഹത്യക്ക് കാരണം പ്രണയ നൈരാശ്യമാണെന്ന് യുവതിയുടെ കുറിപ്പിലുണ്ടെന്ന് പൊലീസ് പറയുന്നു.


അനൂജ കുന്നുംപുറം സ്വദേശിയായ ഒരു യുവാവുമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച ഇയാളുടെ വിവാഹമായിരുന്നു. കുന്നുംപുറത്ത് നടന്ന വിവാഹ സല്‍ക്കാര സ്ഥലത്ത് ഞായറാഴ്ച വൈകിട്ട് അനൂജ എത്തുകയും യുവാവുമായി വാക്കുതര്‍ക്കമുണ്ടാകുകയും ചെയ്തിരുന്നതായി പറയുന്നു. വിവാഹ സല്‍ക്കാര സ്ഥലത്തു നിന്നും അനൂജ വീട്ടിലേക്ക് മടങ്ങി. ഇതിനുശേഷമാണ് പുലര്‍ച്ചയോടെ അനൂജയെ കാണാതായത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ടെസി ജോസഫ് ആണ് അനൂജയുടെ മാതാവ്. തനൂജ സഹോദരിയാണ്. യുവതിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. സംസ്‌കാരം നടത്തി.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!