Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

മത്തായിക്ക് ഇതൊന്നും ആക്രിയല്ല…



അടിമാലി: രാജാക്കാട്ടെ ആക്രിവ്യാപാരിയാണ് പുയ്യക്കല്‍ മത്തായി. പക്ഷേ, വെറുമൊരു ആക്രിക്കച്ചവടക്കാരനല്ല; മുന്നിലെത്തുന്ന ആക്രിസാധനങ്ങളില്‍നിന്ന് അമൂല്യമായത് പലതും കണ്ടെടുക്കുന്നു.

പോയകാലത്തിന്‍റെ ചരിത്രം തുടിക്കുന്ന ശേഷിപ്പുകളായി അത് നിധിപോലെ സൂക്ഷിച്ചുവെക്കും. മറ്റുള്ളവര്‍ ആക്രിയെന്ന് പറഞ്ഞ് ഉപേക്ഷിക്കുന്ന പലതും മത്തായിയുടെ കണ്ണില്‍ ചരിത്രപ്രാധാന്യമുള്ള പുരാവസ്തുക്കളാണ്. അങ്ങനെ ശേഖരിച്ച പുരാവസ്തുക്കള്‍കൊണ്ട് വരുംതലമുറക്ക് മ്യൂസിയം സജ്ജീകരിക്കാനുള്ള ഒരുക്കത്തിലാണ് മത്തായി.

ആ​ക്രി​സാ​ധ​ന​ങ്ങ​ള്‍ വ​ന്നാ​ല്‍ വെ​റു​തെ അ​ല​ക്ഷ്യ​മാ​യി കൂ​ട്ടി​യി​ടു​ക​യ​ല്ല മ​ത്താ​യി​യു​ടെ രീ​തി. ദി​വ​സ​വും ത​ന്‍റെ ആ​ക്രി​വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലെ​ത്തു​ന്ന സാ​ധ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ മ​ത്താ​യി ഏ​റെ നേ​രം ശ്ര​ദ്ധ​യോ​ടെ തി​ര​യും. അ​ദ്ദേ​ഹ​ത്തി​ന്​ വി​ല​പ്പെ​ട്ട​താ​യി അ​തി​ല്‍ എ​ന്തെ​ങ്കി​ലും ഉ​ണ്ടാ​കും. പ​ല​രും വി​ല​ക​ല്‍​പി​ക്കാ​തെ വീ​ട്ടി​ല്‍​നി​ന്ന്​ ഒ​ഴി​വാ​ക്കി​യ വ​സ്തു​ക്ക​ളി​ല്‍​നി​ന്ന്​ അ​ങ്ങ​നെ ഒ​രു​പാ​ട്​ ച​രി​ത്ര​വ​സ്തു​ക്ക​ള്‍ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. രാ​ജ​ഭ​ര​ണ കാ​ല​ത്തി​ന്‍റെ അ​ട​യാ​ള​ങ്ങ​ളാ​യ പ​ല​തും മ​ത്താ​യി​യു​ടെ പു​രാ​വ​സ്തു ശേ​ഖ​ര​ത്തി​ലു​ണ്ട്. രാ​ജ​സ​ന്ദേ​ശ​ങ്ങ​ള്‍ സു​ര​ക്ഷി​ത​മാ​യി കൈ​മാ​റാ​ന്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ലോ​ഹ നി​ര്‍​മി​ത ക​വ​ചം, പ​ഴ​യ കാ​ല​ത്തെ ക​ത്തി​ക​ള്‍, മു​റു​ക്കാ​ന്‍ ചെ​ല്ലം, ചു​ണ്ണാ​മ്ബ് പാ​ത്രം, ചെ​മ്ബ് ഗ്ലാ​സു​ക​ള്‍, ക​ത്തോ​ലി​ക്ക പ​ള്ളി​ക​ളി​ലേ​ക്ക്​ തി​രു​വോ​സ്തി നി​ര്‍​മി​ച്ചി​രു​ന്ന അ​ച്ച്‌ എ​ന്നി​വ അ​തി​ല്‍ ചി​ല​ത്​ മാ​ത്രം.


പി​ച്ച​ള കി​ണ്ണ​മ​ട​ക്കം പു​രാ​വ​സ്തു​ക്ക​ള്‍​ക്ക്​ പ​തി​നാ​യി​ര​ങ്ങ​ളും അ​തി​ല്‍ കൂ​ടു​ത​ലും വി​ല പ​റ​ഞ്ഞ് പ​ല​രും വ​രു​ന്നുണ്ടെ​ങ്കി​ലും അ​തൊ​ന്നും വി​ല്‍​ക്കാ​ന്‍ മ​ത്താ​യി​ക്ക്​ താ​ല്‍​പ​ര്യ​മി​ല്ല. കാ​ര​ണം അ​വ​യെ​ല്ലാം അ​ദ്ദേ​ഹ​ത്തി​ന്‍റെ​ വി​ല​മ​തി​ക്കാ​നാ​വാ​ത്ത സ​മ്ബാ​ദ്യ​മാ​ണ്. ത​ന്‍റെ ആ​ക്രി​ക്ക​ട​യോ​ട്​ ചേ​ര്‍​ന്നു​ള്ള പ്ര​ത്യേ​ക കാ​ബി​നി​ല്‍ സി.​സി ടി.​വി കാ​മ​റ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്​ പു​രാ​വ​സ്തു​ക്ക​ള്‍ സൂ​ക്ഷി​ക്കു​ന്ന​ത്. ഇ​വ​യു​ടെ ച​രി​ത്ര​പ്രാ​ധാ​ന്യം രേ​ഖ​പ്പെ​ടു​ത്തി സൂ​ക്ഷി​ക്ക​ണ​മെ​ന്നും വി​ദ്യാ​ര്‍​ഥി​ക​ള്‍ക്കും ഗ​വേ​ഷ​ക​ര്‍​ക്കും പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും നേ​രി​ട്ടെ​ത്തി കാ​ണാ​നും പ​ഠി​ക്കാ​നും അ​വ​സ​ര​മൊ​രു​ക്ക​ണ​മെ​ന്നു​മാ​ണ്​ മ​ത്താ​യി​യു​ടെ ആ​ഗ്ര​ഹം. ഇ​തി​നാ​യി ക​ട​യോ​ട് ചേ​ര്‍​ന്നു​ത​ന്നെ ചെ​റി​യൊ​രു മ്യൂ​സി​യം ഒ​രു​ക്കാ​നാ​ണ്​ ആ​ലോ​ച​ന.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!