Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Oxy
Hifesh
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
HI
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

പോഷൻ വാടിക ഉദ്ഘാടനം ചെയ്തു.



പൈനാവ് :
കേന്ദ്രവനിത ശിശുവികസന മന്ത്രാലയത്തിന്റെയും കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെയും സംയുക്ത പദ്ധതിയായി രാജ്യത്ത് നടപ്പിലാക്കുന്ന ‘പോഷൻ അഭിയാൻ’ പരിപാടിയുടെ ഭാഗമായി ‘പോഷൻ വാടിക’ ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ പ്രഥമാധ്യാപിക ജെസ്സിമോൾ എ ജെ ഉദ്ഘാടനം ചെയ്തു.സ്കൂൾ പി ടി എ പ്രസിഡണ്ട്‌ രമേശൻ ഗോപാലൻ അധ്യക്ഷനായ ചടങ്ങിൽ സ്കൂൾ സീനിയർ സൂപ്രണ്ട് വർഗീസ് ഇ ഡി ആമുഖ പ്രഭാഷണവും,സീനിയർ അസിസ്റ്റന്റ് ദിവ്യ ജോർജ് സ്വാഗതവും പറഞ്ഞു.മുഖ്യാതിഥികളായ ഡോ: സിനിമോൾ ടി പിയും, ഡോ: മേഘനയും (തിരുവനന്തപുരം റീജിയണൽ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് )എന്നിവർ യഥാക്രമം പദ്ധതിയെക്കുറിച്ചും പോഷകാഹാരം,പോഷൻ വാടികയുടെ പ്രസക്തി എന്നിവയെക്കുറിച്ചും സംസാരിച്ചു. തുടർന്ന് പോഷകവാടിക്കായി ഒരുക്കിയ സ്ഥലത്ത് ആയുഷ്മന്ത്രാലയം വിതരണം ചെയ്ത എഴുപതോളം ഔഷധചെടികളും , ഫലവൃക്ഷ തൈകളും കുട്ടികളും അധ്യാപകരും മറ്റ് ജീവനക്കാരും ചേർന്ന് നടുകയും നെയിം ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തു. തുടർന്ന് ആർത്തവ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ഡോ:മേഘന പെൺകുട്ടികൾക്കായി ക്ലാസ്സെടുത്തു.അധ്യാപികമാരായ ഷാന്റി എം ജെ, ലിഘ്യ മോഹനൻ എന്നിവർ സംസാരിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!