6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ലഹരി വിമുക്ത കേരളം : അധ്യാപക പരിവർത്തന പരിപാടി; പരിശീലന ക്ലാസ് സംഘടിപ്പിച്ചു



ലഹരി വിമുക്ത കേരളം, അധ്യാപക പരിവർത്തന പരിപാടിയുടെ ഭാഗമായി കുമളിയിൽ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. കുമളി ഗവ ഹയർസെക്കൻഡറി സ്കൂളിൽ നടന്ന പരിശീലന പരിപാടി കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോൻ പരിശീലന ക്ലാസ് ഉദ്ഘാടനം ചെയ്തു. ലഹരി വിമുക്ത കേരളം സാക്ഷാത്കരിക്കുന്നതിനു വേണ്ടി വിദ്യാർത്ഥികളിൽ ലഹരി ഉപയോഗം തടയുന്നതിന് വേണ്ടി മാതൃകാപരമായ പ്രവർത്തനം നടത്താൻ കഴിയുന്നത് അധ്യാപകർക്കാണെന്നും എല്ലാവരും ഒത്തൊരുമിച്ച് ലഹരി എന്ന വിപത്തിനെതിരെ പ്രവർത്തിക്കണമെന്നും ശാന്തി ഷാജി മോൻ പറഞ്ഞു.

ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തിക്ക് തുടങ്ങുന്ന ലഹരി വിമുക്ത കേരളം ക്യാമ്പയിന്റെ മുന്നോടിയായി 1 മുതൽ +2 വരെയുള്ള ഗവ, എയ്‌ഡഡ്‌, സർക്കാർ അംഗീകാരമുള്ള അൺ എയ്‌ഡഡ്‌ സ്‌കൂളുകളിലെ അധ്യാപകർക്കാണ് വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളയും സംയുക്തമായി പൊതുവിദ്യാഭ്യാസ വകുപ്പ്, എക്സൈസ്, പോലീസ് തുടങ്ങിയവ വകുപ്പുകളുടെ സഹായത്തോടെ പരിശീലനം നൽകുന്നത്. കുമളി ഗവ ഹയർസെക്കൻഡറി സ്‌കൂളിൽ 29, 30 തീയതികളിലാണ് പരിശീലനം നടത്തുന്നത്.

എക്സൈസ് ഉദ്യോഗസ്ഥനായ രാജകുമാർ ബി, നാർകോട്ടിക് സെല്ല് ഉദ്യോഗസ്ഥനായ മഹേഷ് സി.കെ എന്നിവർ ക്ലാസ്സുകൾ നയിച്ചു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. എം. സിദ്ദിഖ്, കുമളി പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ സലീം രാജ് എസ്, പീരുമേട് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ രമേശ് എം തുടങ്ങിയവർ പങ്കെടുത്തു.

ചിത്രം; കുമളി ഗവ ഹയർസെക്കൻഡറി സ്കൂളിൽ നടത്തിയ അധ്യാപക പരിശീലനത്തിൽ നിന്ന്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!