കുട്ടികള്‍ക്കെതിരെയുള്ള 4 ലൈംഗിക അതിക്രമ കേസുകളില്‍ ശിക്ഷ വിധിച്ച് ഇടുക്കി അതിവേഗ പോക്സോ കോടതി
ഇടുക്കി: കുട്ടികള്‍ക്കെതിരെയുള്ള നാല് ലൈംഗിക അതിക്രമ കേസുകളില്‍ ഇടുക്കി അതിവേഗ പോക്സോ കോടതി ഒരേ ദിവസം ശിക്ഷ വിധിച്ചു.ഇടുക്കി, രാജാക്കാട് പോലീസ് സ്റ്റേഷനുകളില്‍ എടുത്ത കേസുകളിലാണ് വിധി.
ആറു വയസ്സുകാരിയെ പീഡിപ്പിച്ച് ഓട്ടോ ഡ്രൈവക്ക് 81 വര്‍ഷം തടവ് ഉള്‍പ്പെടെയാണ് ശിക്ഷ വിധിച്ചത്. ഇടുക്കി പോലീസ് സ്റ്റേഷന് പരിധിയില്‍ 2019 നവംബര്‍ മുതല്‍ 2020 മാര്‍ച്ചു വരെ അഞ്ചു മാസത്തോളം ആറു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്കാണ് 81 വര്‍ഷം തടവും 31,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.
വീട്ടിലെ നിത്യസന്ദര്‍ശകനും കുടുംബ സുഹൃത്തുമായിരുന്ന തടിയമ്ബാട്ടെ ഓട്ടോറിക്ഷ ഡ്രൈവറായ മരിയാപുരം സ്വദേശി വിമല്‍ പി മോഹനാണ് കേസിലെ പ്രതി. കുട്ടിയില്‍നിന്നും പീഡനവിവരം മനസ്സിലാക്കിയ സഹോദരിയാണ് അമ്മയെ അറിയിച്ചത്. അമ്മ ചൈല്‍ഡ്ലൈനിനെ അറിയിച്ചതിനു പിന്നാലെ പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തു. വിവിധ വകുപ്പുകളിലാണ് ശിക്ഷ. അതിനാല്‍ 20 വര്‍ഷം തടവ് അനുഭവിച്ചാല്‍ മതി. കുട്ടിയുടെ പുനരധിവാസത്തിന് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി 50,000 രൂപയും നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.