Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Oxy
Hifesh
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
Banner
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

കഴിഞ്ഞ 3 വർഷത്തെ നിയമപാലന സേവന രംഗത്തു നിന്നും വണ്ടിപ്പെരിയാർ ഹൗസ് പോലീസ്ഓഫീസർ സ്ഥാനത്തു നിന്നും TD സുനിൽകുമാർ മറ്റൊരു കർമ്മ മേഖലയിലേക്ക്




3 വർഷക്കാലത്തെ സേവനങ്ങൾക്ക് വണ്ടിപ്പെരിയാർ നിവാസികളുടെ സ്നേഹാദരവ് കൈപ്പറ്റിയാണ് ഇദ്ദേഹം വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷന്റെ പടിയിറങ്ങുന്നത്.

3 വർഷങ്ങൾക്ക് മുൻപാണ് മുണ്ടക്കയം സ്വദേശിയായ TD സുനിൽകുമാർ വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിൽ സർക്കിൾ ഇൻസ്പെക്ടറായി ചുമതല ഏൽക്കുന്നത് . ഇക്കാലയളവിൽ ക്രമസമാധാന പാലന രംഗത്തും . വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷൻ പരിധിയിലെ കുറ്റകൃത്യങ്ങളിലും പ്രശംസനീയമായ സേവനങ്ങളാണ് TD സുനിൽകുമാർ നടത്തിവന്നിരുന്നത്. ഇതിൽ എടുത്തു പറയേണ്ടത് കേരളക്കരയെ യാകെ നടുക്കിയ വണ്ടിപ്പെരിയാർ ചുര ക്കുളം എസ്റ്റേറ്റിലെ 6 വയസുകാരിയുടെ കൊലപാതകത്തിലെ പ്രതിയെ ദിവസങ്ങൾക്കുള്ളിൽ പിടികൂടി നിയമത്തിന് മുൻപിൽ കൊണ്ടുവന്നത്. കൂടാതെ ഇതോടൊപ്പം വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിലെ തന്റെ സേവനത്തിനിടെ 3 കൊലപാതക കേസുകളും ഇദ്ദേഹം തെളിയിച്ചിട്ടുമുണ്ട്. ഒപ്പം തോട്ടം മേഖലയായ വണ്ടിപ്പെരിയാറിൽ കുട്ടികൾക്കും സ്ത്രീകൾക്കുമെതിരെ നടന്നു വരുന്ന അതിക്രമങ്ങൾ തടയുന്നതിനായി ബോധവത്ക്കരണ പരിപാടികളടക്കമുള്ള പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയിട്ടുമുണ്ട്. ഈ കാലയളവിൽ വണ്ടിപ്പെരിയാർ പോലീസ്റ്റേഷൻ പരിധിയിൽ നിരവധി പോക്സോ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്. ഈ കേസുകളിലെല്ലാം കൃത്യമായ അന്വേഷണം നടത്തി. പ്രതികളെ നിയമത്തിനു മുൻപിൽ കൊണ്ടുവരുവാനും ഇദ്ദേഹത്തിന് സാധിച്ചിട്ടുമുണ്ട്. കൂടാതെ യുവതലമുറയെ ലഹരിക്കടിമകളാക്കുന്ന വിധത്തിലുള്ള നിരവധികഞ്ചാവുകേസുകൾ കണ്ടെത്തി പ്രതികൾക്ക് തക്ക ശിക്ഷ വാങ്ങി നൽകുന്നതിലും TD സുനിൽ കുമാറിന്റെ നേതൃത്വപാടവം പ്രശംസനീയമായിരുന്നു.  കഴിഞ്ഞ 2 പ്രളയകാലത്തും കൊവിഡ് എന്ന മഹാമാരിയിലും നിസഹായരായവർക്ക് നിത്യോപയോഗ സാധനങ്ങൾ എത്തിച്ചു നൽകിയും . പല സന്നധ പ്രവർത്തകരെ സംഘടിപ്പിച്ച് വിവിധ സഹായങ്ങൾ നൽകിയും കാക്കിക്കുള്ളിലെ മനുഷ്യത്വത്തിന്റെ പ്രതീകമായും പ്രവർത്തിച്ചിട്ടുമുണ്ട്. കൂടാതെ വണ്ടിപ്പെരിയാറിനെ പ്ലാസ്റ്റിക് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ . പുണ്യം പൂങ്കാവനം പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രീൻ വണ്ടിപ്പെരിയാർ പദ്ധതിയും നടപ്പിലാക്കുന്നതിന് നേതൃത്വം വഹിച്ചിട്ടുമുണ്ട് TD സുനിൽകുമാർ . അധ്യാപനവൃത്തിയിൽ നിന്നും പോലീസ് സേനയിലെത്തിയതു കൊണ്ട് പൊതുജനങ്ങളോട് വളരെ സൗമ്യമായി ഇടപഴകുന്ന വ്യക്തിത്വമായിരുന്നു ഇദ്ദേഹത്തിന്റേത്. 3 വർഷക്കാലയളവിൽ തന്റെ നിയമപാലന പ്രവർത്തനങ്ങൾക്ക് മികച്ച പിൻതുണകൾ നൽകുകയും . തന്നോട് സഹകരിക്കുകയും ചെയ്ത വണ്ടിപ്പെരിയാർ നിവാസികൾക്ക് നന്ദി അറിയിച്ചു കൊണ്ടാണ് TD സുനിൽകുമാർ വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷന്റെ പടിയിറങ്ങുന്നത്









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!