Idukki വാര്‍ത്തകള്‍
ചിന്നക്കനാലിലെ ജനവാസ മേഖലയില്‍ വീണ്ടും കാട്ടാനശല്യം
മൂന്നാര്‍: ചിന്നക്കനാലിലെ ജനവാസ മേഖലയില്‍ വീണ്ടും കാട്ടാനശല്യം. മുന്നൂറ്റിയൊന്ന് കോളനിയിലും സമീപ പ്രദേശങ്ങളിലും ശനിയാഴ്ച രാത്രി ആനയിറങ്ങി.
ആനക്കൂട്ടവും ഒറ്റയാനും രണ്ട് മേഖലകളില്‍ ഒരുമിച്ച് എത്തിയതാണ് നാട്ടുകാരെ ഭീതിയിലാക്കിയത്. പലരുടെയും വീടിന്റെ മുറ്റത്തുകൂടി ഒറ്റയാന് ചുറ്റിത്തിരിഞ്ഞു. കൃഷിയിടങ്ങളിലേക്ക് സംഘമായി എത്തിയ ആനകള്‍ മറ്റൊരു ഭാഗത്തും നാശനഷ്ടങ്ങള്‍ വരുത്തി. കുറേ ദിവസങ്ങളായി ആനയുടെ സാന്നിധ്യം മേഖലയില്‍ കൂടിവരുന്നത് നാട്ടുകാരില്‍ ആശങ്ക വര്‍ധിപ്പിക്കുകയാണ്.