ബിജെപി കരിദിനം അറക്കുളത്ത് കരിമ്പട്ട് പ്രകടനം വ്യത്യസ്ഥമായി.
സ്വർണ്ണ കള്ളക്കടത്തിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജിവക്കണമെന്നാവിശ്യപ്പെട് ബിജെപി കേരളമാകെ കരിദിനമായി ആചരിച്ചു.ഇതിൻ്റെ ഭാഗമായി അറക്കു ളത്ത് നടത്തിയ പ്രതിഷേധം വേറിട്ടതായി. 100 മീറ്റർ നീളമുള്ള കറുത്ത തുണി തലക്ക് മുകളിൽ പിടിച്ചു കൊണ്ട് ആരംഭിച്ച പ്രകടനം അവസാനിക്കുമ്പോൾ ഇരു വശവും ബാനറിനാൽ ചുറ്റി പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ മൂലമറ്റത്ത് നടത്തിയ കരിമ്പട്ട് പ്രകടനമാണ് വ്യത്യസ്ഥമായത്. ഇത്രയും നീളത്തിൽബാനർ പിടിച്ചുള്ള പ്രകടനം കാണുവാൻ ടൗൺ നിറയെ ജനങ്ങളായിരുന്നു. സി.പി.എം, കോൺഗ്രസ്സ് പ്രകടനങ്ങൾക്കിടയിലായിരുന്നു ജനശ്രദ്ധ ആകർഷിച്ച കരിമ്പട്ട് പ്രകടനം. ബിജെപി അറക്കുളം പഞ്ചാ. കമ്മറ്റി പ്രസി.എം.കെ.രാജേഷിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വച്ച് ബിജെപി തൊടുപുഴ നിയോ.മണ്ഡലം പ്രസി.ശ്രീകാന്ത് കാഞ്ഞിരമറ്റം പ്രതിഷേധ പരിപാടിഉൽഘാടനം ചെയ്തു. ബിജെപി മേഘലാ സെക്ര.ടി.എച്ച് കൃഷ്ണകുമാർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്ര. പി.വി.സൗമ്യ, മണ്ഡലം സെക്ര. എം.ജി.ഗോപാലകൃഷ്ണൻ, പഞ്ചാ. കമ്മറ്റി ജന.സെക്ര. കെ.പി.മധുസൂധനൻ എന്നിവർ സംസാരിച്ചു.രമ രാജീവ്, ജയശ്രീ ജയകുമാർ,ഉത്രാടം കണ്ണൻ, സൈമൺ ബഞ്ചമിൻ, ബി.അനിൽകുമാർബഞ്ചിൻ ബിജു, ടി.കെ.ബിനോജ് വിൽസൺ കട്ടക്കൽ വി.ആർ അനിരുദ്ധൻ, ബിബിൻ ബാബു എന്നിവർ നേതൃത്വം നൽകി