പ്രധാന വാര്‍ത്തകള്‍
അങ്കണവാടികളില്‍ അവശ്യസാധനങ്ങള്‍വിതരണം ചെയ്യാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പിന് കീഴിലെ നെടുങ്കണ്ടം അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ടിന്റെ പരിധിയിലുള്ള 89 അങ്കണവാടികളില്‍ 2022-23 സാമ്പത്തികവര്‍ഷം കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും മത്സര സ്വഭാവമുള്ള ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോറം രാജകുമാരിയില്‍ പ്രവര്‍ത്തിക്കുന്ന പ്രൊജക്റ്റ് ഓഫീസില്‍ നിന്നും ജനുവരി 25 മുതല്‍ നേരിട്ട് ലഭിക്കും. അവസാന തീയതി ഫെബ്രുവരി 9. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രൊജക്റ്റ് ഓഫീസുമായി നേരിട്ട് ബന്ധപ്പെടുക. ഫോണ്‍: 9188959717









































































