ചാനൽ റേറ്റിംഗിൽ ഏറ്റവും മുന്നിൽ ഏഷ്യാനെറ്റ്
ഏറ്റവും പുതിയ ചാനൽ റേറ്റിംഗ് കണക്കുകളിൽ, ഏഷ്യാനെറ്റ് മറ്റ് വിനോദ ചാനലുകളെ കടത്തിവെട്ടി. മെയ് 27 മുതൽ ജൂൺ 2 വരെയാണ് ഏഷ്യാനെറ്റ് പട്ടികയിൽ ഒന്നാമത്. ബാർക്ക് ഇന്ത്യ (ബ്രോകാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ ഇന്ത്യ) ആണ് വിവരങ്ങൾ പുറത്തുവിട്ടത്.
ബാർക്ക് റേറ്റിംഗിന്റെ ഏറ്റവും പുതിയ പോയിന്റ് ലെവൽ അനുസരിച്ച് ഏഷ്യാനെറ്റ് ചാനലാണ് മുന്നിൽ. ജൂൺ 9 ന് പുറത്തുവിട്ട കണക്കുകൾ പ്രകാരം 22ാം ആഴ്ച 974. 41 പോയിന്റുകളാണ് ഏഷ്യാനെറ്റിന് ഉള്ളത്. കഴിഞ്ഞ മൂന്നാഴ്ച നോക്കുമ്പോൾ ഓരോ ആഴ്ചയും ഏഷ്യാനെറ്റിന്റെ പോയിന്റ് നില ഉയരുകയാണ്. അതേസമയം, വിനോദ പരിപാടികളിൽ ഏതാണ് മുന്നിലുള്ളതെന്ന് വ്യക്തമല്ല.
ബിഗ് ബോസ് ഉൾപ്പെടെയുള്ള ചാനലിലെ ഷോയ്ക്ക് വലിയ ആരാധകവൃന്ദമുണ്ട്. മലയാളം ടെലിവിഷനിലെ ഏറ്റവും ജനപ്രിയ ഷോകളിലൊന്ന് കൂടിയാണ് ബിഗ് ബോസ്. ഇതുവരെ മൂന്ന് സീസണുകൾ പൂർത്തിയാക്കിയ ഷോയുടെ നാലാം സീസൺ ഇപ്പോൾ നടക്കുകയാണ്. മാത്രമല്ല, സാന്ത്വനം, കുടുംബവിളക്ക് തുടങ്ങിയ നിരവധി ജനപ്രിയ സീരിയലുകൾക്കും വലിയ പ്രേക്ഷകരുണ്ട്.