6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ചെന്നിത്തലയ്ക്ക് നഷ്ടം, ഉമ്മൻ ചാണ്ടിക്ക് നേട്ടം: ഡിസിസി അധ്യക്ഷ പട്ടികയിൽ ഇവർ



ന്യൂഡൽഹി ∙ കേരളത്തിലെ ഡിസിസി അധ്യക്ഷരുടെ അന്തിമ പട്ടിക കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറി. മുൻ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയ്ക്ക് കനത്ത നഷ്ടമുണ്ടായപ്പോൾ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെ മറ്റ് നേതാക്കൾക്ക് അർഹമായ പരിഗണന ലഭിച്ചു. പട്ടികയിൽ ദലിത്, വനിതാ പ്രാതിനിധ്യമില്ലെന്നാണ് അറിയുന്നത്.

ഡിസിസി അധ്യക്ഷ പട്ടികയിൽ തിരുവനന്തപുരം, ഇടുക്കി, കോട്ടയം, വയനാട്, കാസർകോട് ജില്ലകളിലാണ് അവസാന നിമിഷം മാറ്റം വന്നത്. തിരുവനന്തപുരത്ത് പാലോട് രവിയുടെ രംഗപ്രവേശം അപ്രതീക്ഷിതമാണ്. കോഴിക്കോട് ഡിസിസി നഷ്ടപ്പെട്ടതിൽ അമർഷത്തിലായിരുന്ന എ ഗ്രൂപ്പിന് തിരുവനന്തപുരത്ത് നേട്ടമാണെന്നാണു സൂചന.

കൊല്ലത്ത് കൊടിക്കുന്നിൽ സുരേഷ് എംപി നിർദേശിച്ച രാജേന്ദ്ര പ്രസാദ് അധ്യക്ഷനാകും. പത്തനംതിട്ടയിൽ പി.ജെ.കുര്യൻ നിർദേശിച്ച സതീഷ് കൊച്ചുപറമ്പിലിന് നറുക്ക് വീണു. ആലപ്പുഴയിൽ രമേശ്‌ ചെന്നിത്തലയുടെ വിശ്വസ്തൻ ബാബു പ്രസാദിനെ വെട്ടി. പകരം കെ.സി.വേണുഗോപാലിന്റെ നോമിനി കെ.പി.ശ്രീകുമാർ ഡിസിസി അധ്യക്ഷനായേക്കും. ഇടുക്കിയിൽ എസ്.അശോകനെ പരിഗണിച്ചത് മാത്രമാണു ചെന്നിത്തലയ്ക്ക് നേട്ടം. 

കോട്ടയത്ത് കേരള കോൺഗ്രസിന്റെ മുന്നണി മാറ്റവും സാമുദായിക പരിഗണനയും ഫിൽസൻ മാത്യൂസിന് അനുകൂലമായി. എറണാകുളം– മുഹമ്മദ്‌ ഷിയാസ്, തൃശൂർ– ജോസ് വള്ളൂർ, പാലക്കാട്– എ.തങ്കപ്പൻ, കോഴിക്കോട് കെ.പ്രവീൺ കുമാർ, മലപ്പുറം വി.എസ്.ജോയ്, കണ്ണൂർ– മാർട്ടിൻ ജോർജ്, കാസർകോട്– പി.കെ.ഫൈസൽ എന്നിവർ ഡിസിസി അധ്യക്ഷരാകും. വയനാട് മുതിർന്ന നേതാവ് എൻ.ഡി.അപ്പച്ചൻ രാഹുൽ ഗാന്ധിയുടെ പ്രതിനിധിയായാണ് പട്ടികയിൽ ഇടം പിടിച്ചത്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!