Idukki വാര്‍ത്തകള്‍
ലഹരി വിരുദ്ധ സന്ദേശ *മാരത്തോൺ*

സ്കൂൾ-കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയിൽ വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗത്തിന് എതിരെ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ക്യാംമ്പൈൻ- ” *ജാഗ്രതൈ* “. പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് ഈ വരുന്ന ഫെബ്രുവരി 21-ാം തിയതി വൈകിട്ട് 4 pm ന് കരിമ്പൻ മുതൽ ചെറുതോണി വരെ ലഹരി വിരുദ്ധ സന്ദേശ *മാരത്തോൺ* സംഘടിപ്പിക്കുന്നു. അണ്ടർ 17, അണ്ടർ 22 എന്നീ 2 വിഭാഗങ്ങളിലായി [ ആണ്‍-പെണ്‍ വെവ്വേറെ ] ആണ് മത്സരം. വിജയികളാകുന്നവർക്ക് ക്യാഷ് അവാര്‍ഡും, മാരത്തൺ പൂര്‍ത്തിയാക്കുന്ന മുഴുവന്‍ മത്സരാർത്ഥികൾക്കും സർട്ടിഫിക്കേറ്റും.









































































