ഭാര്യക്ക് 90,000 രൂപ വിലയുള്ള സ്കൂട്ടര്‍ വാങ്ങി നൽകി ഒരു യാചകൻ
ഭോപ്പാല്‍ : ഒരു യാചകന് ഭിക്ഷ യാചിച്ച് ലഭിച്ച തുക കൊണ്ട് സ്കൂട്ടര്‍ വാങ്ങിയ സംഭവം സമൂഹമാദ്ധ്യമങ്ങളിലടക്കം വൈറലാവുകയാണ്.
മദ്ധ്യപ്രദേശിലെ ചിന്ത്വാരയിലാണ് ഭാര്യക്ക് 90,000 രൂപ വിലയുള്ള സ്കൂട്ടര്‍ സന്തോഷ് സാഹു എന്ന യാചകന് വാങ്ങി നല്‍കിയത്. ഭിന്നശേഷിക്കാരനായ ഭിക്ഷാടകനെ ട്രൈസൈക്കിളില്‍ തള്ളിക്കൊണ്ട് നടന്നാണ് ഭാര്യ ഭിക്ഷ യാചിച്ചിരുന്നത്. ഭാര്യയുടെ കഷ്ടപ്പാട് കണ്ടാണ് ഒരു സ്കൂട്ടര്‍ വാങ്ങണമെന്ന മോഹം ഇയാളിലുണ്ടായത്. ദിനവും ഭിക്ഷയായി ലഭിക്കുന്ന തുകയില്‍ നിന്നും മിച്ചം പിടിച്ചാണ് ഇയാള്‍ സ്കൂട്ടര്‍ വാങ്ങിയത്.
കാലുകള്‍ അനങ്ങാത്ത വൈകല്യമുള്ളയാളാണ് സന്തോഷ് സാഹു. അതിനാല്‍ ജോലിക്ക് പോകാന്‍ കഴിയാത്ത സന്തോഷിനെ ഭാര്യ ട്രൈസൈക്കിളില്‍ ഇരുത്തി ഉന്തിക്കൊണ്ടാണ് ഭിക്ഷാടനത്തിന് കൊണ്ടുപോയിരുന്നത്. ഭാര്യ മുന്നിയും സാഹുവിനൊപ്പം ഭിക്ഷ യാചിക്കും. മോശം റോഡുകളും മഴയും കാരണം ഭിക്ഷ ചോദിക്കാന്‍ പോകുന്നതില്‍ പലപ്പോഴും ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. ദിവസം മുഴുവന്‍ ട്രൈസൈക്കിള്‍ തള്ളേണ്ടി വരുന്നതിനാല്‍ ഭാര്യക്ക് പലപ്പോഴും അസുഖവും വരുമായിരുന്നു. ഇതെല്ലാമാണ് സ്കൂട്ടര്‍ വാങ്ങാന്‍ സന്തോഷിനെ പ്രേരിപ്പിച്ചത്.
ബസ് സ്റ്റാന്‍ഡുകളിലും ക്ഷേത്രങ്ങളിലും മുസ്ലീം പള്ളികളിലും ഭിക്ഷ യാചിച്ച ദമ്ബതികള്‍ 90,000 രൂപ വര്‍ഷങ്ങളെടുത്താണ് സമ്ബാദിച്ചത്. ഇപ്പോള്‍ ഭിക്ഷാടനത്തിനായി വീട്ടില്‍ നിന്നും സ്കൂട്ടറിലാണ് ഇവരുടെ യാത്ര. മറ്റൊരു വ്യത്യാസം നിത്യ ചെലവിനൊപ്പം സ്കൂട്ടറില്‍ പെട്രോളടിക്കാനും കൂടി ഭിക്ഷ എടുക്കണമെന്നതാണ്.