പ്രധാന വാര്‍ത്തകള്‍
വീണ്ടും ഇരുട്ടടി; രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കൂട്ടി.
ദില്ലി: രാജ്യത്ത് ഇന്ധന വില കൂട്ടി. 138 ദിവസത്തിന് ശേഷമാണ് രാജ്യത്ത് ഇന്ധന വില കൂട്ടുന്നത്. ഇതോടനുബന്ധമായി സംസ്ഥാനത്തും ഇന്ധനവില വർധിച്ചു. ഒരു ലിറ്റർ ഡീസലിന് 85 പൈസയും ഒരു ലിറ്റർ പെട്രോളിന് 88 പൈസയുമാണ് കേരളത്തിൽ വർദ്ധിച്ചത്. ഇന്ധന വില ചൊവ്വാഴ്ച അതിരാവിലെ മുതൽ പ്രാബല്യത്തിലായിട്ടുണ്ട്.കഴിഞ്ഞ വർഷം നവംബർ നാലിനാണ് രാജ്യത്ത് അവസാനമായി ഇന്ധന വിലയിൽ മാറ്റം വന്നത്. കഴിഞ്ഞ നാല് മാസമായി മാറ്റമുണ്ടായിട്ടില്ല. നവംബർ നാലിനാണ് പെട്രോളിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയും എക്സൈസ് തീരുവ കുറച്ചത്. ഇതിന് പിന്നാലെ ഉത്തർപ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് വന്നതോടെ ദിനേനയുള്ള വില നിശ്ചയിക്കലിൽ നിന്ന് എണ്ണക്കമ്പനികൾ പിന്നോട്ട് പോയി.