Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Hifesh
Chick
Santa
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

കാലാവധി കഴിഞ്ഞ ലൈസൻസുമായി ബസ് ഡ്രൈവർ ; MVD ഉദ്യോഗസ്ഥൻ ബസിന്റെ നിയന്ത്രണം ഏറ്റെടുത്തു



കാലാവധി കഴിഞ്ഞ ലൈസൻസ് ഉപയോഗിച്ചു ബസ് ഓടിച്ചു വന്ന ഡ്രൈവറെ ഒഴിവാക്കിയ ശേഷം ബസിന്റെ നിയന്ത്രണം ഏറ്റെടുത്ത് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ. വാഗമൺ- ഏലപ്പാറ റൂട്ടിൽ കോലാഹലമേട്ടിൽ  വാഹന പരിശോധന നടത്തുന്നതിനിടെയാണ് സ്വകാര്യ ബസ് ഡ്രൈവർക്ക് ലൈസൻസ് ഇല്ലെന്നു മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്.

കുമളിയിൽ നിന്ന് വാഗമണ്ണിലേക്ക് പോയ ബസിലെ ഡ്രൈവറാണ് കാലാവധി തീർന്ന ലൈസൻസുമായി ബസ് ഓടിച്ചിരുന്നത്. 2021 നവംബറിൽ ഇയാളുടെ ലൈസൻസിന്റെ കാലാവധി അവസാനിച്ചിരുന്നു. തുടർന്ന് ട്രിപ്പ് മുടങ്ങാതിരിക്കാൻ ലൈസൻസ് ഇല്ലാത്ത ഡ്രൈവറെ ഒഴിവാക്കി എംവിഐ വി. അനിൽ കുമാർ ബസ് ഓടിച്ച് യാത്രക്കാരെ വാഗമണ്ണിൽ എത്തിച്ചു. പിന്നിട്ടു മറ്റൊരു  ഡ്രൈവർ എത്തി ബസ് സർവീസ്  പുനരാരംഭിച്ചു. കുട്ടിക്കാനം ഏലപ്പാറ വാഗമൺ ഭാഗങ്ങളിൽ നടത്തിയ വാഹന പരിശോധനയിൽ 35 വാഹനങ്ങൾക്കെതിരെ നടപടിയെടുക്കുകയും ഒന്നര ലക്ഷത്തോളം പിഴയീടാക്കുകയും ചെയ്തുവെന്ന് അധികൃതർ പറഞ്ഞു









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!