നാട്ടുവാര്‍ത്തകള്‍
ജില്ലയിൽ ഏറ്റവും മികച്ച പഞ്ചായത്ത് ആയി തെരഞ്ഞെടുക്കപ്പെട്ട കുമളി,രണ്ടാം സ്ഥാനത്തെത്തിയ മരിയാപുരം പഞ്ചായത്ത്
തദ്ദേശസ്വയംഭരണദിനാഘോഷം 2022 ഫെബ്രുവരി 18,19 തീയതികളില്‍ നടത്തപ്പെടുകയാണ്. ഇടുക്കി ജില്ലയിലെ ആഘോഷ പരിപാടികള്‍ ഫെബ്രുവരി 19-ന് ഇടുക്കി ജില്ലാപഞ്ചായത്ത് ഹാളില്‍ വച്ച് നടത്തും. ജില്ലാതല ആഘോഷപരിപാടികളുടെ ഭാഗമായി നടത്തപ്പെടുന്ന സെമിനാര്‍ ബഹു.കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് ഫെബ്രു.19ന് രാവിലെ 11.30-ന് ഉദ്ഘാടനം ചെയ്യും.
ജില്ലയിൽ ഏറ്റവും മികച്ച പഞ്ചായത്ത് ആയി തെരഞ്ഞെടുക്കപ്പെട്ട കുമളി,രണ്ടാം സ്ഥാനത്തെത്തിയ മരിയാപുരം പഞ്ചായത്ത്, തൊഴിലുറപ്പ് പദ്ധതിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഗ്രാമപഞ്ചായത്തുകള്‍ക്കുള്ള മഹാത്മാ പുരസ്കാരം നേടിയ രാജാക്കാട് ഗ്രാമപഞ്ചായത്ത് എന്നിവക്കുള്ള പുരസ്കാരം ഈ ചടങ്ങില്‍ വിതരണം ചെയ്യും.