ഹൈ ഫ്രഷ് ഹൈപ്പർമാർക്കറ്റിൽ ഡ്രൈ ഫ്രൂട്ട്സ്, സ്പൈസസ്, ഇംപോർട്ടഡ് ചോക്ലേറ്റ് എന്നിവയ്ക്ക് മാത്രമായി ‘ഫ്രൂട്ടിനോവ’ പ്രവർത്തനം തുടങ്ങി
കട്ടപ്പന : സഹകരണ ബാങ്ക് ഹൈ ഫ്രഷ് ഹൈപ്പർമാർക്കറ്റിൽ ഡ്രൈ ഫ്രൂട്ട്സ്, സ്പൈസസ്, ഇംപോർട്ടഡ് ചോക്ലേറ്റ് എന്നിവയ്ക്ക് മാത്രമായി ‘ഫ്രൂട്ടിനോവ’ എന്ന വിഭാഗം ആരംഭിച്ചു. ബാങ്ക് പ്രസിഡൻറ് ജോയി വെട്ടിക്കുഴി ഫ്രൂട്ടിനോവയുടെ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. ആദ്യ വിൽപ്പന ജോയി ആനിത്തോട്ടം നിർവഹിച്ചു. തുടർന്നു നടന്ന ചടങ്ങിൽ ഹോം ഡെലിവറി സേവനങ്ങളുടെ ഉദ്ഘാടനം ബാങ്ക് വൈസ് പ്രസിഡന്റ് ടി.ജെ. ജേക്കബ് നിർവഹിച്ചു.
ചോക്ലേറ്റുകളുടെയും ഡ്രൈഫ്രൂട്ട്സുകളുടെയും ശേഖരത്തോടൊപ്പം എല്ലാത്തരം സുഗന്ധവ്യഞ്ജനങ്ങളും മിതമായനിരക്കിൽ ഫ്രൂട്ടിനോവയിൽ ലഭ്യമാകും. 10 -ാം തീയതി വരെ 25 ശതമാനം വിലക്കുറവും ലഭ്യമാകും. അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഹോം ഡെലിവറി സംവിധാനവും ഒരുക്കും. ഭരണസമിതി അംഗങ്ങളായ അഡ്വ: കെ.ജെ. ബെന്നി, ബാബു ഫ്രാൻസിസ്, തോമസ്
പെരുമന, ബിജു കുളക്കാട്ട്വയലിൽ, മനോജ് മുരളി, തങ്കച്ചൻ വാലുമ്മേൽ, പ്രശാന്ത് രാജു സോഫിയമ്മ എം, സബിതാ സന്തോഷ്, സിന്ധു റെജി, സെക്രട്ടറി റോബിൻസ് ജോർജ് എന്നിവർ പങ്കെടുത്തു.