Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

ഇടുക്കി ജില്ലയിൽ 594 പേർക്ക് കോവിഡ്; 30 കടന്ന് ടിപിആർ;കർശന നിരീക്ഷണമുണ്ടാകും



തൊടുപുഴ ∙ ജില്ലയിൽ പ്രതിദിന കോവിഡ് കേസുകളും ടിപിആറും കുതിച്ചുയരുന്നു. ഇന്നലെ 594 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്(ടിപിആർ)– 30.30. 128 പേർ  മുക്തരായി. കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുമെന്നു കലക്ടർ അറിയിച്ചു.

പ്രതിവാര ഇൻഫെക്‌ഷൻ പോപ്പുലേഷൻ റേഷ്യോ 10ൽ കൂടിയ തദ്ദേശ സ്ഥാപന വാർഡുകളിൽ കർശന ലോക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇതുപ്രകാരം മൂന്നാർ ടൗൺ ഉൾപ്പെട്ട 19–ാം വാർഡ് കണ്ടെയ്ൻമെന്റ് സോണിലാണ്. കഴിഞ്ഞ 3 ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20ൽ കൂടുതലായതിനാൽ ദുരന്തനിവാരണ നിയമം 2005ലെ 30, 34 വകുപ്പുകൾ പ്രകാരം, ജില്ലയിലെ എല്ലാത്തരം മത, സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക പൊതുപരിപാടികൾക്കും വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിലും പങ്കെടുക്കാവുന്ന പരമാവധി ആളുകളുടെ എണ്ണം ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ 50 ആയി നിജപ്പെടുത്തി.

പൊതുസ്ഥലങ്ങളിലെ മാസ്ക് ഉപയോഗത്തിൽ കർശന നിരീക്ഷണമുണ്ടാകും. കോവിഡ് മാനദണ്ഡങ്ങളിൽ പിഴവുണ്ടായാൽ നടപടി ഉറപ്പാക്കാൻ പൊലീസും രംഗത്തുണ്ടാവും. വാക്സിനേഷൻ ഉൾപ്പെടെ പ്രതിരോധ നടപടികൾ കൂടുതൽ ഊർജിതമാക്കുമെന്ന് ആരോഗ്യവകുപ്പും അറിയിച്ചിട്ടുണ്ട്.

  • കേസുകള്‍ പഞ്ചായത്ത് തിരിച്ച്,
  • അടിമാലി 47
  • ആലക്കോട് 6
  • അറക്കുളം 12
  • അയ്യപ്പൻകോവിൽ 9
  • ബൈസൺവാലി 6
  • ചക്കുപള്ളം 6
  • ദേവികുളം 2
  • ഇടവെട്ടി 6
  • ഏലപ്പാറ 2
  • ഇരട്ടയാർ 7
  • കഞ്ഞിക്കുഴി 8
  • കാമാക്ഷി 6
  • കാഞ്ചിയാർ 11
  • കരിമണ്ണൂർ 14
  • കരിങ്കുന്നം 12
  • കരുണാപുരം 7
  • കട്ടപ്പന 30
  • കോടിക്കുളം 9
  • കൊക്കയാർ 5
  • കൊന്നത്തടി 6
  • കുടയത്തൂർ 4
  • കുമാരമംഗലം 8
  • കുമളി 16
  • മണക്കാട് 20
  • മാങ്കുളം 3
  • മറയൂർ 7
  • മരിയാപുരം 6
  • മൂന്നാർ 10
  • മുട്ടം 9
  • നെടുങ്കണ്ടം 26
  • പള്ളിവാസൽ 22
  • പാമ്പാടുംപാറ 5
  • പീരുമേട് 5
  • പെരുവന്താനം 6
  • പുറപ്പുഴ 18
  • രാജാക്കാട് 4
  • രാജകുമാരി 1
  • ശാന്തൻപാറ 1
  • സേനാപതി 3
  • തൊടുപുഴ 78
  • ഉടുമ്പൻചോല 5
  • ഉടുമ്പന്നൂർ 7
  • ഉപ്പുതറ 3
  • വണ്ടൻമേട് 9
  • വണ്ടിപ്പെരിയാർ 12
  • വണ്ണപ്പുറം 21
  • വാത്തിക്കുടി 21
  • വാഴത്തോപ്പ് 18
  • വെള്ളത്തൂവൽ 25
  • വെള്ളിയാമറ്റം 10.
  • ഉറവിടം വ്യക്തമല്ലാത്ത 8 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
  • കരിമണ്ണൂർ വണ്ടമറ്റം സ്വദേശി (56).
  • കുമാരമംഗലം പെരുമ്പള്ളിച്ചിറ സ്വദേശി (40).
  • തൊടുപുഴ ഈസ്റ്റ് കലൂർ സ്വദേശിനി (26).
  • തൊടുപുഴ ഏഴുമുട്ടം ചാലാശേരി സ്വദേശി (30).
  • തൊടുപുഴ ഈസ്റ്റ് സ്വദേശിനി (40).
  • തൊടുപുഴ കുമ്മംകല്ല് സ്വദേശിനി (65).
  • കട്ടപ്പന മുളകരമേട് സ്വദേശി (31).
  • കൊക്കയാർ ഏന്തയാർ സ്വദേശിനി (7).










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!