6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഇരട്ടയാർ ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിലെ അനധികൃത നിയമനം.യൂത്ത് കോൺഗ്രസ്സ് പ്രതിഷേധ മാർച്ച് നടത്തി. അനാവശ്യ സമരമെന്ന് എൽ. ഡി .എഫ്




കട്ടപ്പന :ഇരട്ടയാർ ഗ്രാമ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിലേയ്ക്കുള്ള അസിസ്റ്റന്റ് എഞ്ചിനീയറുടെ നിയമനം മാനദണ്ഡങ്ങൾ പാലിക്കാതെയാണ് നടത്തിയതെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് ഇരട്ടയാർ മണ്ഡലം കമ്മറ്റി പഞ്ചായത്ത് ഓഫീസിലേയ്ക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. തൊഴിലുറപ്പ് പദ്ധതി അഴിമതിയുടെയും
സ്വജനപക്ഷപാതത്തിന്റെയും വേദിയാക്കി സി പി ഐ എം മാറ്റിയെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്ത് കൊണ്ട് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മുകേഷ് മോഹനൻ വിമർശിച്ചു.
തൊഴിലുറപ്പ് പദ്ധതിയിൽ നടത്തിയ അനധികൃത നിയമനത്തിനെതിരെ വരും ദിവസങ്ങളിലും സമരം ശക്തമാക്കുമെന്നും നേതാക്കൾ പറഞ്ഞു. ഇരട്ടയാർ ടൗണിൽ നിന്നും പ്രകടനമായാണ് പ്രവർത്തകരും നേതാക്കളും പഞ്ചായത്ത് ഓഫീസ് പടിയ്ക്കലേയ്ക്ക് എത്തിയത് ,പ്രകടനം പോലീസ് തടഞ്ഞതോടെ പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആനന്ദ് തോമസ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ഇരട്ടയാർ മണ്ഡലം പ്രസിഡന്റ് ജോസ് തച്ചാപറമ്പിൽ ,ബിജോ മാണി,
റെജി ഇലിപ്പുലിക്കാട്ട് ,വൈ.സി സ്റ്റീഫൻ ,
ജോസുകുട്ടി അരീപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.


ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് ഭരണ സമിതി


അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉയർത്തിയാണ് യൂത്ത് കോൺഗ്രസും , കോൺഗ്രസ്സും ഇരട്ടയാർ ഗ്രാമപഞ്ചായത്തിനെതിരെ സമരം ചെയ്യുന്നതെന്ന് എൽ ഡി എഫ് ഭരണ സമിതി.
പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾ കണ്ട് വിളറിപൂണ്ടതാണ് ഇത്തരം വിവാദങ്ങൾക്ക് കാരണം.അസിസ്റ്റന്റ് എഞ്ചിനീയറുടെ നിയമനം നടത്തിയത് മാനദണ്ഡങ്ങൾ പാലിച്ചാണെന്നും ഭരണ സമിതി വ്യക്തമാക്കി…












ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!