6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

കട്ടപ്പന അഗ്നിശമന സേനയുടെ ഫസ്റ്റ് റെസ്പോൺസീവ് വെഹിക്കിൾ നിരത്തിലിറങ്ങി.



:അഗ്‌നിരക്ഷാ നിലയത്തിന് പുതിയതായി ലഭിച്ച ഫസ്റ്റ് റസ്‌പോണ്‍സ് വെഹിക്കിള്‍ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ഫ്‌ളാഗ് ഓഫ് ചെയ്തു.കട്ടപ്പന അഗ്‌നിരക്ഷാ നിലയത്തിന് നഗരസഭ അനുവദിച്ച 20 സെന്റ് സ്ഥലത്ത് കെട്ടിട സൗകര്യമൊരുക്കുന്നതിന് പരിശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിന് നഗരസഭാ വാര്‍ഡ് കൗണ്‍സിലര്‍ സോണിയ ജെയ്ബി അദ്ധ്യക്ഷത വഹിച്ചു.

കട്ടപ്പന നഗരസഭാ കൗണ്‍സിലര്‍ ഷാജി കൂത്തോടി, മുന്‍ ചെയര്‍മാന്‍ മനോജ് എം തോമസ്, കട്ടപ്പന അഗ്‌നിരക്ഷാ നിലയത്തില്‍ സ്റ്റേഷന്‍ ഓഫീസര്‍ എല്‍ദോസ് പി കെ, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ഗ്ലാഡ്‌സണ്‍ ജെ എന്നിവര്‍ സംസാരിച്ചു. ജീവനക്കാര്‍, സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അരക്കോടിയുടെ

വാഹനം

അപകടഘട്ടങ്ങളില്‍ വേഗത്തില്‍ സംഭവ സ്ഥലത്ത് എത്തുന്നതിനും അഗ്‌നിബാധ അപകടങ്ങളില്‍ ജലവും ഫോമും സ്‌പ്രേ ചെയ്യാവുന്ന പമ്ബ്, വാഹനാപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന ഹൈഡ്രോളിക് ഉപകരണങ്ങള്‍, മരം വീണുണ്ടാകുന്ന റോഡ് ബ്ലോക്കുകളിലും മറ്റും ഉപയോഗിക്കാവുന്ന ചെയിന്‍സോ, തുടങ്ങിയ ഉപകരണങ്ങള്‍ വാഹനത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. .50 ലക്ഷത്തോളം രൂപ വിലവരുന്നതാണ് പൂര്‍ണ്ണ സജ്ജീകരണങ്ങളോടുകൂടിയ വാഹനം. ഇത്തരത്തില്‍ സംസ്ഥാനത്ത് ഫയര്‍ ആന്റ് റെസ്‌ക്യു ടീമിനായി അനുവദിച്ച 30 വാഹനങ്ങളിലൊന്നാണ് കട്ടപ്പന നിലയത്തിന് ലഭിച്ചത്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!