കാലാവസ്ഥപ്രധാന വാര്‍ത്തകള്‍
കനത്ത മഴ; ശബരിമല തീർത്ഥാടനത്തിന് ശനിയാഴ്ച നിരോധനമേർപ്പെടുത്തിയെന്ന് ജില്ലാ കളക്ടർ
പത്തനംതിട്ട ജില്ലയിൽ ലഭിച്ചുകൊണ്ടിരിക്കുന്ന കനത്ത മഴയുടെ സാഹചര്യത്തിൽ പമ്പാ നദിയിലെ ജലനിരപ്പ് ഉയർന്നിരിക്കുകയാണ് എന്നതും, കക്കി ഡാം തുറന്നിട്ടുള്ളതും പമ്പാ ഡാമിൽ റെഡ് അലെർട് പ്രഖ്യാപിച്ചിട്ടുള്ളതും കണക്കിലെടുത്തുകൊണ്ട് ഭക്തരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിലേക്കായി 20-11-2021 പമ്പയിലേക്കും ശബരിമലയിലേക്കുമുള്ള തീർഥാടകരുടെ യാത്ര നിരോധിച്ചിട്ടുള്ളതായി പത്തനംതിട്ട ജില്ലാ കളക്ടർ ഡോ.ദിവ്യാ എസ് അയ്യർ അറിയിച്ചു. വെർച്യുൽ ക്യൂ മുഖേനെ ബുക്ക് ചെയ്ത എല്ലാ ഭക്തർക്കും ജലനിരപ്പ് കുറയുന്ന മുറയ്ക്ക് ഏറ്റവും അടുത്ത അവസരത്തിൽ തന്നെ ദരർശനത്തിനുള്ള സൗകര്യം ഒരുക്കുന്നതായിരിക്കും എന്നും അറിയിച്ചിട്ടുണ്ട്.