San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ചക്കക്കൊമ്പൻ ദൗത്യത്തിൽ വെല്ലുവിളിയായി ‘പുല്ല്’; റേഡിയോ കോളർ ഇന്ന് ഘടിപ്പിച്ചില്ലെങ്കിൽ ഉടനെയില്ല



ചിന്നക്കനാൽ∙ വിശ്രമം, ഉറക്കം, നടത്തം, ഓട്ടം… ചിന്നക്കനാലിൽ ചക്കക്കൊമ്പൻ എന്ന കാട്ടാന വിലസിയപ്പോൾ, റേഡിയോ കോളർ ഘടിപ്പിക്കുന്ന ദൗത്യം രണ്ടാം ദിനവും പരാജയപ്പെട്ടു. ദൗത്യം ഇന്നു രാവിലെ 7.30നു പുനരാരംഭിക്കും. ഇന്നു കൂടി ചക്കക്കൊമ്പന്റെ കഴുത്തിൽ റേഡിയോ കോളർ അണിയിക്കാൻ സാധിച്ചില്ലെങ്കിൽ ദൗത്യം താൽക്കാലികമായി നിർത്തിവയ്ക്കും. ചിന്നക്കനാൽ മേഖലയിൽ പലയിടത്തുമുള്ള ഒരാൾപ്പൊക്കത്തിലുള്ള പുല്ല് ദൗത്യത്തിനു വെല്ലുവിളിയാണെന്നും പുല്ല് ഉണങ്ങുന്നതുവരെ കാത്തിരിക്കുമെന്നുമാണു വനംവകുപ്പ് നൽകുന്ന സൂചന.

ആദ്യദിനത്തിൽ വെടിയേറ്റശേഷം ദൗത്യസംഘത്തെ ആക്രമിക്കാൻ പാഞ്ഞടുത്ത കൊമ്പനായിരുന്നെങ്കിൽ ഇന്നലെ ശാന്തനായിരുന്നു ചക്കക്കൊമ്പൻ. രാവിലെ 7.30ന് ചെമ്പകത്തൊഴുക്കുടിയിലെ ഏലത്തോട്ടത്തിലാണ് ഇന്നലെ ആദ്യമായി കൊമ്പനെ കണ്ടെത്തിയത്. ദൗത്യസംഘം ആനയെ തുറസ്സായ സ്ഥലത്തേക്ക് എത്തിക്കാൻ ശ്രമിച്ചെങ്കിലും കൊമ്പൻ അവിടെത്തന്നെ മണിക്കൂറുകളോളം തുടർന്നു. എന്നാൽ പിന്നീടു 10 മിനിറ്റിൽ 2 കിലോമീറ്ററോളം ചക്കക്കൊമ്പൻ സഞ്ചരിച്ചു. ചെമ്പകത്തൊഴുക്കുടിയിൽനിന്നു മുനമ്പ് കണക്കെയുള്ള ഇടിക്കുഴിയിലേക്ക് എത്തിക്കാനായിരുന്നു ദൗത്യസംഘത്തിന്റെ ശ്രമമെങ്കിലും ചക്കക്കൊമ്പൻ എതിർദിശയിലേക്കാണു സഞ്ചരിച്ചത്. ഏലത്തോട്ടത്തിലും കാട്ടിലുമായി തുടർന്നു. വൈകിട്ട് 5.30നു രണ്ടാം ദിനത്തിലെ ദൗത്യം അവസാനിപ്പിച്ചു.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button