പ്രധാന വാര്‍ത്തകള്‍
വാഴക്കുലയിൽ MDMA കടത്തിയ കർഷകന്റെ അവാർഡ് തിരിച്ചെടുക്കുന്ന കാര്യം പരിശോധിക്കുമെന്ന് മന്ത്രി ടി സിദ്ദിഖ്

തൃശൂർ: മികച്ച കർഷകൻ വാഴക്കുലയിൽ എംഡിഎംഎ കടത്തിയ സംഭവത്തിൽ പ്രതികരണവുമായി മന്ത്രി ടി സിദ്ദിഖ്. മികച്ച കർഷകനുള്ള അവാർഡ് തിരിച്ചെടുക്കുന്നത് സർക്കാർ പരിശോധിക്കും. വിവരം അറിഞ്ഞ ഉടനെ ഡയറക്ടറുമായി സംസാരിച്ചിരുന്നു. കർഷകന്റെ പശ്ചാത്തലം അടക്കം പരിശോധിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. റിപ്പോർട്ട് നൽകിയാൽ തുടർനടപടി ഉണ്ടാകും. അവാർഡ് നിർണയത്തിൽ അടക്കം മാറ്റങ്ങൾ കൊണ്ടുവരും. ചില അവാർഡുകൾ തന്നെ താനെത്തിയശേഷം പുനക്രമീകരിച്ചിരുന്നുവെന്നും കൃഷി മന്ത്രി വ്യക്തമാക്കി. അതേസമയം വാഴക്കുലക്കുള്ളില് ഒളിപ്പിച്ച് എംഡിഎംഎ കടത്തിയ സംഭവത്തില്‍ പിടിയിലായ ധനേഷ് എസ്.നായര്‍ക്ക് കേരളത്തില്‍…






































































































































