കട്ടപ്പന സ്വദേശിയായ 20 വയസുകാരൻ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കായി സുമനസുകളുടെ സഹായം തേടുന്നു.60 ലക്ഷത്തോളം രൂപയാണ് ചികിത്സക്കായി വേണ്ടി വരുന്നത്.

6 മാസം മുമ്പ് പ്ലസ്റ്റുവിന് പഠിക്കുമ്പോഴാണ് കട്ടപ്പന മുളകരമേട് അറക്കപ്പറമ്പിൽ അതുലിന്റെ ജീവിതത്തിലേയ്ക്ക് വില്ലനായി ഒരു ചുമയും പനിയും എത്തുന്നത്.
പിന്നീട് നടന്നതെല്ലാം വേദനയോടെ മാത്രമാണ് അതുൽ ഓർക്കുന്നത്.
അക്യൂട്ട് മൈലോയിഡ് ലൂക്കീമിയ (AML)എന്ന ഗുരുതരമായ രോഗമാണ് അതുലിനെ ബാധിച്ചിരിക്കുന്നത്.
കഴിഞ്ഞ മാസം തിരുവനന്തപുരം RCC യിൽ ആറ് കീമോയും കഴിഞ്ഞു.
എടുത്ത മരുന്നുകളുടെ ഫലമായി അവൻ ഇപ്പോൾ എഴുന്നേറ്റ് ഇരിക്കും.
പക്ഷെ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രീയ മാത്രമാണ് പൂർണ്ണമായും ജീവിതത്തിലേയ്ക്ക് തിരിച്ച് വരാനുള്ള മാർഗം.
കട്ടപ്പന ഇരുപതേക്കറിൽ ചെറിയ ഒരു ചായക്കട നടത്തുന്ന പിതാവ് ഷാജിയുടെ വരുമാനം മാത്രമാണ് കുടുംബത്തിന്റെ ഏക ആശ്രയം.
ഇതുവരെ ചികിത്സ നടന്നത് പ്രദേശികമായി ലഭിച്ച സഹായം കൊണ്ട് മാത്രമാണ്.
സ്വകാര്യ ആശുപത്രിയിലാണ് മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തേണ്ടത്.
ഇതിന് 60 ലക്ഷത്തോളം രൂപാ ചിലവ് വരും.
ഒരു മാസത്തിനകം ശസ്ത്രക്രീയ നടത്തിയില്ലങ്കിൽ അതുൽ വീണ്ടും കീമോ തെറാപ്പിക്ക് വിധേയനാകേണ്ടിവരും.
അതിന് മുമ്പ് പണം കണ്ടെത്താൻ നെട്ടോട്ടമോടുകയാണ് അമ്മ മിനിയും കുടുംബവും.
തിരുവനന്തപുരം വെള്ളയമ്പലം ബെൻസിഗർ ഹോമിലാണ് ഇവർ ഇപ്പോൾ സൗജന്യമായി കഴിയുന്നത്.
തന്റെ മകന്റെ ജീവൻ രക്ഷിക്കുവാൻ സുമനസുകൾ കനിയും എന്ന പ്രതിക്ഷയോടെയാണ് ഈ അമ്മ കാത്തിരിക്കുന്നത്.
ചികിത്സക്കായി അമ്മ മിനി തോമസിന്റെ പേരിൽ കട്ടപ്പന യൂണിയൻ ബാങ്കിലും, കട്ടപ്പന സർവ്വീസ് സഹകരണ ബാങ്കിലും അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
MINI THOMAS
A/c No: 352802010020625
IFSC:UBlN0535281
UNION BANK OF INDIA
KATTAPPANA
MINI THOMAS
A/c NO: 135512301206498
lFSC: KSBK0001355
CO.OPERATIUE BANK
KATTAPPANA
ഫോൺ 9961148401( മിനി തോമസ് )









































































































































