San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

സ്വരാജ് പബ്ലിക് ലൈബ്രറിയിൽ അതിഥി തൊഴിലാളികൾക്കായി ആരോഗ്യ സ്ക്രീനിങ് നടന്നു



സ്വരാജ്: അതിഥി തൊഴിലാളികൾക്കിടയിൽ മലേറിയ ഉൾപ്പെടെയുള്ള രോഗങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സ്വരാജ് പബ്ലിക് ലൈബ്രറിയിൽ ആരോഗ്യ സ്ക്രീനിങ് നടത്തി.

ചൊവ്വാഴ്ച വൈകിട്ട് 6ന് ആരംഭിച്ച സ്ക്രീനിങ്ങിൽ വിവിധ വാർഡുകളിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളെ പങ്കെടുപ്പിച്ചു. 150 അതിഥി തൊഴിലാളികളെയാണ് ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കിയത്. രോഗങ്ങൾ പ്രാരംഭഘട്ടത്തിൽ കണ്ടെത്തുന്നതിനും ആവശ്യമായ തുടർചികിത്സ ഉറപ്പാക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് സ്ക്രീനിങ് സംഘടിപ്പിച്ചത്.

സ്വരാജ് പബ്ലിക് ലൈബ്രറിയിൽ നടന്ന പരിപാടിയിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, ലൈബ്രറി അംഗങ്ങൾ, സാമൂഹിക-സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. അതിഥി തൊഴിലാളികളുടെ ആരോഗ്യസംരക്ഷണത്തിനും രോഗപ്രതിരോധത്തിനും ഇത്തരം പരിശോധനകൾ സഹായകരമാകുമെന്ന് സംഘാടകർ അറിയിച്ചു.
പരിപാടികൾക്ക് ബേബിചൻ കിഴക്കേമുറി, മനോജ്‌ എം. വി, റെജി കൂനാനി, സുഗതകുമാർ, റെജി തുടങ്ങിയവർ നേതൃത്വം നൽകി.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!