മുതുകിന് ശസ്ത്രക്രിയ; മാഞ്ചെസ്റ്റര്‍ സിറ്റി താരം റോഡ്രി വിശ്രമത്തില്‍

മാഞ്ചെസ്റ്റര്‍ സിറ്റിയുടെ സ്പാനിഷ് മിഡ്ഫീല്‍ഡറും ബാലണ്‍ ഡി ഓര് ജേതാവുമായ റോഡ്രിക്ക് മുതുകിന് ശസ്ത്രക്രിയ. ഇതേത്തുടര്‍ന്ന് താരം കുറച്ചുകാലത്തേക്ക് കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരുമെന്ന് മാഞ്ചെസ്റ്റര്‍ സിറ്റി അറിയിച്ചു. ഈ ആഴ്ച മാഞ്ചെസ്റ്ററില്‍ വെച്ചാണ് താരം ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായെന്നും റോഡ്രി ഉടന്‍ തന്നെ ക്ലബ്ബിന്റെ മെഡിക്കല്‍ സംഘത്തിന്റെ മേല്‍നോട്ടത്തില്‍ പരിശീലനങ്ങള്‍ ആരംഭിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.
സിറ്റിയുടെ കഴിഞ്ഞ പ്രീ-സീസണ് മത്സരങ്ങളില്‍ താരം കളിച്ചിരുന്നില്ല. എന്നാല്‍ വരാനിരിക്കുന്ന പുതിയ പ്രീമിയര്‍ ലീഗ് സീസണിന്റെ തുടക്കത്തിലെ ചില നിര്‍ണായക മത്സരങ്ങള്‍ റോഡ്രിക്ക് നഷ്ടമാകാനാണ് സാധ്യത.
കഴിഞ്ഞ സീസണുകളില്‍ മാഞ്ചെസ്റ്റര്‍ സിറ്റിയുടെയും സ്പെയിന് ദേശീയ ടീമിന്റെയും മിഡ്ഫീല്‍ഡില്‍ മികച്ച പ്രകടനം കാഴ്ചവെച്ച റോഡ്രി അവരുടെ വിജയങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ്. ഓഗസ്റ്റ് പകുതിയോടെ ആരംഭിക്കുന്ന പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്ക് മുന്‍പ് താരം പൂര്‍ണ കായികക്ഷമത വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് പരിശീലകന് പെപ് ഗ്വാര്‍ഡിയോളയും സിറ്റി ആരാധകരും.







































































































































