കട്ടപ്പന കൊച്ചു തോവാള കുമാരനാശാൻ കുടുംബയോഗത്തിന്റെ നേതൃത്വത്തിൽ പതിനാറാമത് ശാന്തി യാത്ര നടന്നു

കട്ടപ്പന കൊച്ചു തോവാള കുമാരനാശാൻ കുടുംബയോഗത്തിന്റെ നേതൃത്വത്തിൽ പതിനാറാമത് ശാന്തി യാത്ര നടന്നു.ശാന്തി യാത്ര SNDP മലനാട് യൂണിയൻ വൈസ് പ്രസിഡണ്ട്. വിധു. A സോമൻ ഉദ്ഘാടനം ചെയ്തു.
ശ്രീനാരായണ ഗുരുദേവ സമാധിയിലെ കെടാവിളക്കിൽ നിന്നും പകർന്ന ദിവ്യജ്യോതി പ്രയാണവും ശാന്തിയാത്രയും SNDP യോഗം കൊച്ചുതോവാള ശാഖയുടെയും പോഷക സംഘടനകളുടെയും കുടുംബയോഗങ്ങളുടെയും നേത്യത്വ ത്തിലാണ് കർക്കിടകം 1 മുതൽ ആരംഭിച്ചിരിക്കുന്നത്. ഈശ്വരാരാധന എല്ലാ ഗൃഹങ്ങളിലും ഹൃദയങ്ങളിലും പ്രതിഷ്‌ഠിക്കുക എന്ന ഗുരുവിൻ്റെ വാക്കുകൾ പ്രചരിപ്പിച്ചുകൊണ്ട് നടന്നുവരുന്ന നടന ശാന്തിയാത്രയെ പഞ്ചശുദ്ധി, പഞ്ചധർമ്മം തുടങ്ങിയവ ആചരിച്ചു കൊണ്ടാണ് ഓരോ ഭവനങ്ങളും സ്വീകരിക്കുന്നത്.
ശാന്തി യാത്ര SNDP മലനാട് യൂണിയൻ വൈസ് പ്രസിഡണ്ട്. വിധു. A സോമൻ ഉദ്ഘാടനം ചെയ്തു.
ശാഖാ യോഗം പ്രസിഡണ്ട് സന്തോഷ് പാതയിൽ. ശാഖാ യോഗം വൈസ് പ്രസിഡണ്ട് വിനോദ് മറ്റത്തിൽ. ശാഖാ യോഗം സെക്രട്ടറി അഖിൽ കൃഷ്ണൻകുട്ടി. ക്ഷേത്ര മേൽശാന്തി നിഷാന്ത് ശാന്തികൾ. ശാഖാ യോഗം കമ്മിറ്റി അംഗങ്ങൾ. കുടുംബയോഗം ചെയർമാൻ പി ജി സുധാകരൻ. കുടുംബയോഗം കൺവീനർ ഇ കെ ശശി. കുടുംബയോഗം വൈസ് പ്രസിഡണ്ട് വിജീഷ് ടി കെ. വനിതാ സംഘം വൈ പ്രസിഡണ്ട്. ദീപാ സുരേഷ്. യൂത്ത് മൂവ്മെന്റ് കുമാരി സംഘം വനിതാ സംഘം വിവിധ പ്രാർത്ഥന യൂണിറ്റുകളുടെ ഭാരവാഹികൾ. തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.







































































































































