സ്പെഷ്യല്‍ റിബേറ്റ്

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ഷോറൂമുകളില്‍ കര്‍ക്കിടക വാവ്, സ്വാതന്ത്ര്യ ദിനം, ഓണം എന്നിവ പ്രമാണിച്ച് ജൂലായ് 23 മുതല്‍ ആഗസ്റ്റ് 25വരെ ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം വരെ സ്പെഷ്യല്‍ റിബേറ്റ് ലഭിക്കും.
കെ.ജി.എസ് മാതാ ആര്‍ക്കേഡ് തൊടുപുഴ, കെ.ജി.എസ് പൂമംഗലം ബില്‍ഡിംഗ് തൊടുപുഴ, കെ.ജി.എസ് കട്ടപ്പന എന്നീ അംഗീകൃത ഷോറൂമുകളില്‍ ഈ ആനുകൂല്യം ലഭിക്കുമെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. ഷോറൂമുകളില്‍ ഖാദി കോട്ടണ്‍, സില്‍ക്ക്, ഗ്രാമ വ്യവസായ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ശേഖരവും ഒരുക്കിയിട്ടുണ്ട്. മേളയോടനുബന്ധിച്ച് സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, ബാങ്ക് ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യം ലഭിക്കും. ഓരോ ആയിരം രൂപയുടെ പര്‍ച്ചെയ്സിനും ഒരു സമ്മാന കൂപ്പണും ജില്ലകളില്‍ ആഴ്ച തോറും നറുക്കെടുപ്പിലൂടെ 3000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകളും നല്‍കും. 2026 സെപ്റ്റംബര്‍ 25 നു സംസ്ഥാന തലത്തില്‍ നടക്കുന്ന മെഗാ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായി ടാറ്റ ടിയാഗോ കാറും രണ്ടാം സമ്മാനമായി പതിനാല് ജില്ലകളിലും ഓരോ സുസുക്കി അക്സസ്സ് 125 സ്‌കൂട്ടറും മൂന്നാം സമ്മാനമായി 5000 രൂപയുടെ 30 ഗിഫ്റ്റ് വൗച്ചറുകളും നല്‍കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 0486222234







































































































































