Idukki വാര്‍ത്തകള്‍
ലോക ജനസംഖ്യാദിന വാരാചണം: ജില്ലാതല സമാപനം 19ന്

ലോക ജനസംഖ്യാദിന വാരാചരണം ജില്ലാതല സമാപന സമ്മേളനവും ബോധവത്കരണ ക്ലാസും കാഞ്ചിയാര്‍ പഞ്ചായത്തിലെ കോവില്‍മലയില്‍ ഡീന്‍ കുര്യാക്കോസ് എംപി നിര്‍വഹിക്കും. കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി മുഖ്യപ്രഭാഷണം നടത്തും. കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെലിന്‍ തോമസ് അധ്യക്ഷത വഹിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഐപ് ജോസഫ് വിഷയാവതരണം നടത്തും. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സിബി ജോര്‍ജ് ദിനാചരണ സന്ദേശം നല്‍കും. ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.







































































































































