San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

വേൾഡ് യൂത്ത് സ്കിൽ ഡേ ആഘോഷവും പ്രദർശനവും സംഘടിപ്പിച്ചു



പെരുവന്താനം സെന്റ് ആന്റണീസ് കോളേജ് സ്കിൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വേൾഡ് യൂത്ത് സ്കിൽ ഡേ ആഘോഷവും പ്രദർശനവും സംഘടിപ്പിച്ചു രാവിലെ പത്തിന് കോളേജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ പി തോമസ് പ്രദർശനം ഉദ്ഘാടനം ചെയ്തു.
വിവിധ സ്റ്റാളുകളുടെ ഉദ്ഘാടനം പെരുവന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആർ വിജയൻ നിർവഹിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ സുപർണ്ണ രാജു കോഡിനേറ്റർമാരായ ആഷിൻ ജോസ്, മോനിഷ എം മോഹനൻ, എൽദോസ് ബേബി, റ്റോബി സണ്ണി എന്നിവർ നേതൃത്വം നൽകി ക്ലബ്ബിന്റെ അംഗങ്ങളായ വിദ്യാർഥികൾ ഒരുക്കിയ 42 സ്റ്റാളുകൾ ഉണ്ടായിരുന്നു കൂടാതെ വിവിധ പ്രോജക്ട് ആശയങ്ങളും അവതരിപ്പിക്കപ്പെട്ടു. മത്സരാടിസ്ഥാനത്തിൽ സംഘടിക്കപ്പെട്ട പ്രദർശനങ്ങൾക്ക് സമ്മാനങ്ങൾ നൽകി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള പ്രവർത്തനങ്ങളും വിവിധ ആപ്പുകളുടെ അവതരണവും പ്രദർശനത്തിനുമിഴിവേകി. സ്റ്റാർട്ടപ്പുകളായി വളർത്തി എടുക്കാൻ സാധിക്കുന്ന ആശയങ്ങൾക്ക് എല്ലാ പ്രോത്സാഹനങ്ങളും നൽകുമെന്ന് കോളേജ് അധികൃതർ അറിയിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!