Idukki വാര്‍ത്തകള്‍
എം എൽ എ എക്സലെൻസ് അവാർഡ്

ഇടുക്കി MLA റോയി കെ പൗലോസ് നടപ്പാക്കുന്ന smart idukki സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി 11/ 7/ 2026 ശനിയാഴ്ച രണ്ടുമണിക്ക് (2 P M) കട്ടപ്പന- സെന്റ് ജോറാംസ് വെള്ളയാംകുടി ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് ഈ വർഷം പ്ലസ് ടു, എസ്എസ്എൽസി പരീക്ഷകളിൽ ഫുൾ എ പ്ലസ് വാങ്ങിയ കുട്ടികളെയും 100% വിജയം കൈവരിച്ച സ്കൂളുകളെയും ആദരിക്കുന്നു.
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ അവാർഡുകൾ വിതരണം ചെയ്യും.കണ്ണൻ ഗോപിനാഥ് ഐ എ എസ് മുഖ്യാതിഥിയായി പങ്കെടുക്കും.100% വിജയം കൈവരിച്ച സ്കൂളുകളും, ഫുൾ എ പ്ലസ് വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികളും പരിപാടിയിൽ എത്തിച്ചേരണമെന്ന് MLA റോയി കെ പൗലോസ് അറിയിച്ചു







































































































































