San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

എന്റെ പൊന്നോ വേണ്ടേ വേണ്ട, ലഹരി ജീവിതം തകര്‍ക്കും, ആളിപ്പടരട്ടെ ബോധവത്ക്കരണത്തിന്റെ തീ; ഇന്ന് അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം



ഇന്ന് അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം. ലഹരിമുക്തമായ അന്താരാഷ്ട്ര സമൂഹം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐക്യരാഷ്ട്രസഭ ഈ ദിനാചരണത്തിന് തുടക്കം കുറിച്ചത്. കേരളത്തില്‍ മയക്കുമരുന്ന മാഫിയകള്‍ക്കെതിരെ ‘ഓപ്പറേഷന്‍ തൂഫാന്‍- ദ നാര്‍ക്കോ ഹണ്ട് ‘ തുടരുമ്പോഴാണ് ഈ വര്‍ഷത്തെ മയക്കുമരുന്ന് വിരുദ്ധദിനം ആചരിക്കുന്നത്.

ലഹരിവസ്തുക്കളുടെ ഉപയോഗം വ്യക്തികളുടെ ആരോഗ്യത്തെ മാത്രമല്ല, കുടുംബങ്ങളെയും സമൂഹത്തിന്റെ സുരക്ഷിതത്വത്തെയും സാമ്പത്തിക ഭദ്രതയെയും വരെ തകിടം മറിക്കുന്നു. കുട്ടികളിലും കൗമാരക്കാരിലും വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗം തടയുക എന്നതും അവരെ ഇതിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുക എന്നതുമാണ് അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിന്റെ പ്രധാന ലക്ഷ്യം. 1987 ഡിസംബര്‍ 7-നാണ് ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ജൂണ്‍ 26 അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായി പ്രഖ്യാപിക്കുന്ന പ്രമേയം പാസാക്കിയത്.

പുതിയ സര്‍ക്കാര്‍ മയക്കുമരുന്ന് ശൃംഖലകള്‍ക്ക് തടയിടാനായി ‘ഓപ്പറേഷന്‍ തൂഫാന്‍: ദ നാര്‍ക്കോ ഹണ്ട്’ പ്രഖ്യാപിച്ചു. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടയില്‍ 3657 കേസ്സുകളിലായി 3931 പേരെയാണ് കേരളാ പൊലീസ് അറസ്റ്റ് ചെയ്തത്.

ലഹരിക്ക് അടിമപ്പെട്ടവരെ കുറ്റവാളികളായി കാണാതെ, അവരെ ഒരു രോഗിയായി പരിഗണിച്ച് കൃത്യമായ ചികിത്സയും മാനസിക പിന്തുണയും നല്‍കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് മടക്കിക്കൊണ്ടുവരിക കൂടി ഈ ദിനാചരണത്തിന്റെ ലക്ഷ്യമാണ്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!