സീറ്റ് ഒഴിവ്

ലബ്ബക്കട ജെ.പി.എം. ആർട്സ് ആൻഡ് സയൻസ് കോളേജിൽ എം.ജി. യൂണിവേഴ്സിറ്റി യു.ജി.പി. ഓണേഴ്സ് പ്രോഗ്രാമുകളായ ബി.കോം ഫിനാൻസ് & ടാക്സേഷൻ, ബി.കോം കോ-ഓപ്പറേഷൻ, ബി.കോം ലോജിസ്റ്റിക്സ് മാനേജ്മെന്റ്, ബി.എസ്.ഡബ്ല്യു , ബി.ബി.എ , ബി.സി.എ, ബി.റ്റി.റ്റി.എം എന്നീ വിഷയങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.
എം.ജി യൂണിവേഴ്സിറ്റിയുടെ ഒന്നാംഘട്ട അലോട്ട്മെന്റ് വഴി പ്രവേശനം ലഭിക്കാത്തവർക്ക് ഇന്ന് മുതൽ 26 വരെയുള്ള രണ്ടാംഘട്ട അലോട്ട്മെന്റിൽ പങ്കെടുക്കാം. അതിനായി സർവകലാശാലയുടെ https://cap.mgu.ac.in എന്ന കേന്ദ്രീകൃത അഡ്മിഷൻ പോർട്ടലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർത്ഥികൾ അവരുടെ ആപ്ലിക്കേഷൻ നമ്പറും പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് പുതിയ ഓപ്ഷൻ നൽകണം. രണ്ടാംഘട്ട അലോട്ട്മെന്റ് ലഭിച്ചവർക്ക് 27 മുതൽ കോളേജിൽ നേരിട്ടെത്തി അഡ്മിഷൻ നേടാം. ഏകജാലക രജിസ്ട്രേഷൻ സൗകര്യം ജെപിഎം കോളേജിൽ ലഭ്യമാണ്.
ജൂലൈ 1-ന് ഒന്നാംവർഷ റെഗുലർ ക്ലാസുകൾ ആരംഭിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
ഫോൺ: 9562034555, 9400158910







































































































