Idukki വാര്‍ത്തകള്‍
വീര്യം കുറഞ്ഞ മദ്യത്തിന് തീരുവ കുറച്ചത് പിൻവലിക്കണമെന്ന് കേരള കർഷക തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് വർഗീസ് വെട്ടിയാങ്കൽ

വീര്യം കുറഞ്ഞ മദ്യത്തിന് തീരുവ കുറയ്ക്കാനുള്ള ബജറ്റ് നിർദ്ദേശം പിൻവലിക്കണമെന്ന് കേരള കർഷക തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് വർഗീസ് വെട്ടിയാങ്കൽ അഭ്യർത്ഥിച്ചു. മയക്കുമരുന്ന് ഉപയോഗം കുറയ്ക്കാനാണെങ്കിലും വീര്യം കുറഞ്ഞ മദ്യത്തിന്റെ ഉപയോഗം കൂടുന്നതിന് തിരുവ കുറച്ചത് കാരണമാകും. ഇത് മൂലം തൊഴിലാളികളടക്കമുള്ള പാവപ്പെട്ട കുടുംബങ്ങളിൽ നിരവധി പ്രശ്നങ്ങൾ വർധിക്കാൻ ഇടയാകും. വർഗീസ് വെട്ടിയാങ്കൽ
ചൂണ്ടിക്കാട്ടി







































































































