Idukki വാര്‍ത്തകള്‍
ഫിലിം ക്ലബ് ഉദ്ഘാടനം

പെരുവന്താനം സെന്റ് ആന്റണീസ് കോളേജിൽ ഫിലിം ക്ലബിന്റെ ഉദ്ഘാടാനം സംവിധായകൻ അഭിലാഷ് എസ് നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി യോഗത്തിന് അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽമാരായ സുപർണ്ണ രാജു, ബോബി കെ മാത്യു, രതീഷ് പി ആർ, ഫിലിം ക്ലബ് കോർഡിനേറ്റർ ആഷിൻ ജോസ്, സ്റ്റാഫ് സെക്രട്ടറിമാരായ ഷാന്റിമോൾ എസ്, പി അനുരാഗ് എന്നിവർ സംസാരിച്ചു. ഫിലിം ക്ലബ് അംഗങ്ങളായ അഭിജിത് ബിജു, രോഹിത് രാജു, ജെറിൻ ജെയിംസ്, ശ്രീറാം വി, ഗോകുൽ സുരേഷ് എന്നിവർ ചേർന്ന് നിർമ്മിച്ച നോട്ട് ദി ഏൻഡ് എന്ന ആറ് മിനിറ്റ് ദൈർഖ്യമുള്ള ഹ്രസ്വ ചിത്രം ചടങ്ങില്‍ പ്രദർശിപ്പിച്ചു.







































































































